Thiruchitrambalam Movie OTT Update : തിരുചിത്രമ്പലത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിനും സൺനെക്സ്റ്റിനും?

Thiruchitrambalam OTT Update : ചിത്രം ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.  ചിത്രത്തിൻറെ സെൻസറിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യൂ/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 12:50 PM IST
  • ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാകും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുക.
  • ചിത്രം ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • ചിത്രത്തിൻറെ സെൻസറിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യൂ/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചത്.
  • ചിത്രത്തിൻറെ ബുക്കിങ്ങും നിലവിൽ ആരംഭിച്ച് കഴിഞ്ഞു.
Thiruchitrambalam Movie OTT Update : തിരുചിത്രമ്പലത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിനും സൺനെക്സ്റ്റിനും?

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തിരുചിത്രമ്പലത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സും സൺനെക്സ്റ്റും നേടിയതായി റിപ്പോർട്ട്. ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാകും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുക. ചിത്രം ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ സെൻസറിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യൂ/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിൻറെ ബുക്കിങ്ങും നിലവിൽ ആരംഭിച്ച് കഴിഞ്ഞു. ഒരു സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം  നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തിരുച്ചിത്രമ്പലം. ചിത്രത്തിൽ  തിരുച്ചിത്രമ്പലം എന്ന പഴമായി ആണ് ധനുഷിന്റെ കഥാപാത്രം എത്തുന്നത്. ധനുഷിന്റെ സുഹൃത്തായി ആണ് നിത്യ മേനൻ ചിത്രത്തിൽ എത്തുന്നത്.  യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. 

വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ തയ് കെളവി എന്ന ഗാനം ജൂണിൽ പുറത്തുവിട്ടിരുന്നു. ധനുഷ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്.  കൂടാതെ ചിത്രത്തിലെ മേഘം കറുക്കാത പെണ്ണെ പെണ്ണെ എന്ന് ആരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ  ഗാനവും ആലപിച്ചിരിക്കുന്നത് ധനുഷ് തന്നെയാണ്. ധനുഷ്, നിത്യ മേനോൻ, രാശി ഖന്ന എന്നിവരെ കൂടാതെ  പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  

ALSO READ: Thiruchitrambalam Movie Trailer : "എന്ന ഹീറോയാ ഇവൻ?"; ധനുഷിന്റെ തിരുച്ചിത്രമ്പലം ട്രെയ്‌ലറെത്തി, ഒപ്പം നിത്യ മേനനും രാശി ഖന്നയും

ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. 

അതെ സമയം ധനുഷിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് വൃത്തി. ത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അധ്യാപകനായി ആണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിൽ എത്തുന്ന ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് ജി.വി പ്രകാശാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News