പാലക്കാട്: പാലക്കാട് - തൃശൂർ ദേശീയ പാതയിൽ നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഫിലിപ്പിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
സാറയും ഫിലിപ്പും സഞ്ചരിച്ച കാർ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ലോറി സൈഡിലൊതുക്കി ഡ്രൈവർ ഉറങ്ങുന്നതിനിടയൊണ് കാർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് കാർ ഇടിച്ചുകയറിയത് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു.
കാറിന്റെ ഡോര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഡ്രൈവര്വ്യക്തമാക്കി. ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ഇരുവരെയും കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്ത