ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ വമ്പൻ പദ്ധതികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്ത്. പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന എന്ന പദ്ധതി സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ധനമന്ത്രിയുടെ ബജറ്റ് അവതരണം അവസാനിച്ചു; നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം വരെ ആദായ നികുതി ഇല്ല
ഈ പദ്ധതി പ്രകാരം 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരമാകും. കാർഷിക ഉത്പാദന ക്ഷമത വർധിപ്പിക്കാനും പഞ്ചായത്ത് തലത്തിൽ സംഭരണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും ധമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകൾ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയർ വർഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. അതിനായി പ്രത്യേക പദ്ധതികൾ ആരംഭിയ്ക്കും. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: 12 ലക്ഷം വരെ ആദായ നികുതി ഇല്ല! വമ്പൻ പ്രഖ്യാപനം, മധ്യവർഗത്തിന് ആശ്വാസം
ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. തുവര പരിപ്പ്, ഉഴുന്ന്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളത്തിലും പെൻഷനിലും കിടിലം വർദ്ധനവുണ്ടായേക്കും
ബിഹാറിൽ മഖാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കും. മഖാന കർഷകർക്കായി ബോർഡിന് കീഴിൽ പരിശീലനം സംഘടിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കുമെന്നും അത്യുത്പാദനശേഷിയുള്ള വിത്തുകൾക്കായി പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും കൂടാതെ പരുത്തി ഉത്പാദനക്ഷമത വർധിപ്പിക്കാൻ പഞ്ചവത്സര പദ്ധതികാൾ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കർഷകർക്ക് ഹ്രസ്വകാല വായ്പകൾ ലഭിക്കാൻ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. ഒപ്പം പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. കിസാൻ ക്രഡിറ്റ് കാർഡ് വഴിയുളള ലോൺ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്