Union Budget 2025: മധുബനി സാരി മുതൽ പുതിയ വിമാനത്താവളം വരെ; തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബിഹാറിന് കൈനിറയെ

Union Budget 2025: ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 12:24 PM IST
  • കേന്ദ്ര ബജറ്റിൽ ബിഹാറിന് കൈനിറയെ
  • ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു
Union Budget 2025: മധുബനി സാരി മുതൽ പുതിയ വിമാനത്താവളം വരെ; തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബിഹാറിന് കൈനിറയെ

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്കും മധ്യവർ​ഗത്തിനും മുൻ​ഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് കൈനിറയെ പദ്ധതികളാണ് കേന്ദ്ര ബജറ്റിലുള്ളത്. 

ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം.

Read Also: ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചു; പ്രതീക്ഷയോടെ രാജ്യം (LIVE) 

ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

പട്‌ന വിമാനത്താവളത്തിൻ്റെയും ബെട്ടിയയിലെ ബ്രൗൺഫീൽഡ് വിമാനത്താവളത്തിൻ്റെയും വിപുലീകരണത്തിന് പുറമെ ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മിത്‌ലാഞ്ചലിലെ വെസ്റ്റേൺ കോസി കനാൽ ഇആർഎം പദ്ധതിക്ക് വൻ സാമ്പത്തിക സഹായം ലഭിക്കും. ഇത് മേഖലയിലെ 50,000 ഹെക്ടറിലെ ജലസേചനത്തിന് സഹായകരമാകും.

ശ്രീ ബുദ്ധൻ്റെ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി, ബിഹാറിലെ ഗയയിൽ വിനോദസഞ്ചാരം വികസിപ്പിക്കുമെന്നും സൂചിപ്പിച്ചു. വിനോദസഞ്ചാരികൾക്കുള്ള വിസ ഫീസ് ഇളവുകളും ഇതിൽ ഉൾപ്പെടും.

Read Also: ബജറ്റിന് മുമ്പ് വലിയ ആശ്വാസം, എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു!

അതിനിടെ ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി നിർമല സീതാരാമന്റെ മധുബനി സാരിയും ശ്രദ്ധേയമായി. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് മന്ത്രി മധുബനി സാരി ധരിച്ചത്. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവ് ദുലാരി ദേവിയാണ് മന്ത്രിക്ക് സാരി സമ്മാനിച്ചത്. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല.

അതേ സമയം ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്തു. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഭരിക്കുന്ന ബിഹാറിൽ നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ബജറ്റിലെ വൻപ്രഖ്യാപനങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

 

Trending News