Union Budget 2025: 12 ലക്ഷം വരെ ആദായ നികുതി ഇല്ല! വമ്പൻ പ്രഖ്യാപനം, മധ്യവർഗത്തിന് ആശ്വാസം

Union Budget 2025: പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 12:54 PM IST
  • ആദായ നികുതിയിൽ വൻ ഇളവ്
  • 12 ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല
  • ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു
Union Budget 2025: 12 ലക്ഷം വരെ ആദായ നികുതി ഇല്ല! വമ്പൻ പ്രഖ്യാപനം, മധ്യവർഗത്തിന് ആശ്വാസം

ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ഇളവാണിത്. ഇടത്തരം, മധ്യവർ​ഗ നികുതി ദായകർക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസം നൽകുന്നു.

ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. 0-4 ലക്ഷംവരെ നികുതി ഇല്ല, 4-8 ലക്ഷം വരെ അഞ്ച് ശതമാനം നികുതി, 8-12 ലക്ഷം വരെ10 ശതമനം നികുതി, 12-16 ലക്ഷം വരെ15 ശതമാനം നികുതി, 16-20 ലക്ഷം വരെ 20 ശതമാനം നികുതി,  20-24 ലക്ഷം വരെ 25 ശതമാനം നികുതി, 25ന് മുകളില്‍ 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ സ്ലാബ്. 

Read Also: ധനമന്ത്രിയുടെ ബജറ്റ് അവതരണം അവസാനിച്ചു; നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം വരെ ആദായ നികുതി ഇല്ല (LIVE)

നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് ഉയർത്തി. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർ‌മല സീതാരാമൻ പറഞ്ഞു. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയ‍ർത്തി. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികൾ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. നികുതി ദായകരുടെ സൗകര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News