ന്യൂഡൽഹി: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 5 ലക്ഷം സ്ത്രീകൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ടൂറിസം മേഖലയിലും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ വന്നിരിക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്താനും ബജറ്റിൽ പ്രഖ്യാപനമായി.
അതേസമയം എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി കൂട്ടിയിട്ടുണ്ട്. 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 2014ന് ശേഷം തുടങ്ങിയ ഐഐടികൾക്കാണ് ആനുകൂല്യം ലഭിക്കുക. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും.
Also Read: Union Budget 2025: 12 ലക്ഷം വരെ ആദായ നികുതി ഇല്ല! വമ്പൻ പ്രഖ്യാപനം, മധ്യവർഗത്തിന് ആശ്വാസം
അതേസമയം സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂടി കൂട്ടി. എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് അനുവദിച്ചു. ഭാരത് നെറ്റിന്റെ പിന്തുണയോടെയാകും ബ്രോഡ് ബാൻഡ് സേവനം ഉറപ്പാക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.