Economic Survey Highlights: സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.3-6.8%; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും

Budget 2025 Economic Survey Highlights: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 31, 2025, 04:56 PM IST
  • സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരും
  • പണപ്പെരുപ്പം നിയന്ത്രണ വിധേയമായി
  • വിദേശ നിക്ഷേപം ഏപ്രിൽ-നവംബർ കാലയളവിൽ 17.9 ശതമാനം വർധിച്ചതായും റിപ്പോർട്ട്
Economic Survey Highlights: സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി;  ജിഡിപി 6.3-6.8%; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും

ന്യൂഡൽഹി: ബജറ്റിന് മുൻപ് ധനമന്ത്രി നിർമ്മല  സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ടിലൂടെ പ്രതീക്ഷിക്കുന്നത്. 

Also Read: ബജറ്റ് സമ്മേളനത്തിന് തുടക്കം; മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേ.  ഇത് തയ്യാറാക്കുന്നത് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ മാർഗനിർദേശ പ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ്. 

പൊതുതിരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024 ജൂലൈ 22 നാണ് സാമ്പത്തിക സർവേ അവതരിപ്പിച്ചത്. അതിനുശേഷം ആറ് മാസത്തിനുള്ളിൽ അടുത്ത സാമ്പത്തിക സർവേ റിപ്പോർട്ട് വന്നിരിക്കുന്നു. 

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളത്തിലും പെൻഷനിലും കിടിലം വർദ്ധനവുണ്ടായേക്കും

ധനമന്ത്രി പാർലിമെന്റിൽ വെച്ച സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന സാമ്പത്തിക വർഷത്തിൽ   സുസ്ഥിരമായി തുടരുമെന്നും. കാർഷിക മേഖല ഉൾപ്പടെയുള്ള എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും വ്യക്തമാക്കുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണെന്നും  കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും റിപ്പോർട്ടിലുണ്ട്. 

പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും 2023-24 സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം 5.4 ശതമാനത്തിൽ നിന്നും 2024-25 ഏപ്രിൽ-ഡിസംബർ കാലയളവിൽ 4.9 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നു ഇത് 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതുപോലെ രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രിൽ-നവംബർ കാലയളവിൽ 17.9 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

Also Read: അടുത്ത മുറികളിൽ കഴിയുമ്പോഴും വീഡിയോ കോളുകൾ? ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവർ

നാളെ പൊതു ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും.  ഫെബ്രുവരി 13 വരെ സമ്മേളനത്തിന്റെ ആദ്യഘട്ടം നീളും തുടർന്ന് പിരിയുന്ന സഭ മാർച്ച് 10 ന് വീണ്ടും ചേരും എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News