മാളവ്യ രാജയോഗത്താൽ 2 രാശികൾക്കാണ് നേട്ടമുണ്ടാകാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മാളവ്യ രാജയോഗം രൂപപ്പെട്ടതോടെ മേടം രാശിക്കാരുടെ ജീവിതത്തിലെ ദുരിതങ്ങൾക്കൊക്കെ അറുതിയുണ്ടാകും. ഇനിയുള്ള രാണ്ടാഴ്ച ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ പോകുകയാണ്. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നല്ല ശമ്പളത്തോട് കൂടിയുള്ള ജോലിയാകും ലഭിക്കുക. സാമ്പത്യ ബാധ്യതകൾ മാറും. ബിസിനസുകാർക്ക് അനുകൂല സമയമാണ്.
മേടം രാശിക്കാർക്ക് ഈ കാലയളവിൽ മാനസിക വിഷമങ്ങള്‍ കുറയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമാണ്. പഠനത്തില്‍ ശോഭിക്കാന്‍ കഴിയും.
കന്നി രാശിക്കാർക്ക് ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അകലും. ജോലിയിൽ മികവ് തെളിയിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. പണം സമ്പാദിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.