Shivratri Astrology 2025: ശിവരാത്രി ആഘോഷം ഫെബ്രുവരി മാസത്തിലാണ്. ശിവരത്രിക്ക് ശേഷം രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. ബുധൻ, ശനി എന്നീ ഗ്രഹങ്ങൾക്കാണ് സ്ഥാനമാറ്റം സംഭവിക്കാൻ പോകുന്നത്.
ഈ മാറ്റങ്ങൾ കാരണം രാജയോഗം രൂപപ്പെടുകയാണ്. നാല് രാശികൾക്കാണ് ഈ രാജയോഗം മൂലം ഗുണമുണ്ടാകാൻ പോകുന്നത്. ഫെബ്രുവരി 27 മുതലാണ് ഈ രാശികളുടെ രാജയോഗം തുടങ്ങുന്നത്.
ഈ കാലയളവിൽ നാല് രാശിക്കാർക്കും ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാൻ സാധിക്കും. ബിസിനസ്സിലും, തൊഴില്‍ രംഗത്തും മികച്ചനേട്ടങ്ങളുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യമുണ്ടാകുകയെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. മത്സര പരീക്ഷകളിൽ വിജയം സ്വന്തമാക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.
മിഥുനം രാശിക്കാർക്ക് സര്‍വ്വൈശ്വര്യങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ആഗ്രഹിച്ച കാര്യങ്ങളൊക്കെ സ്വന്തമാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. കടബാധ്യതകള്‍ ഒഴിയും. പുതിയ ജോലി ലഭിക്കും.
കന്നി രാശിക്കാർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഒഴിയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. പുതിയ ജോലിയില്‍ പ്രവേശിക്കാനാകും. ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയും. അവിവാഹിതർക്ക് വിവാഹ യോഗം ഉണ്ടായിരിക്കും.
കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. പുതിയ ബിസിനസ്സിൽ നേട്ടമുണ്ടാകും. തൊഴില്‍ രംഗത്ത് ശോഭിക്കും. ഏല്‍പ്പിച്ച കാര്യങ്ങളൊക്കെ കൃത്യമായി പൂര്‍ത്തിയാക്കാൻ സാധിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)