Kerala Assembly Election 2021 : ജനക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി കൊണ്ട് യുഡിഎഫ് പ്രകടന പത്രിക; പത്രികയുടെ കാതലായി ന്യായ് പദ്ധതി

 ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് യുഡിഎഫ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. 72000 രൂപയുടെ ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം.

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 02:06 PM IST
  • ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് യുഡിഎഫ് പത്രിക തയ്യാറാക്കിയിരിക്കുന്നത്.
  • 72000 രൂപയുടെ ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം.
  • അര്ഹതയുള്ളവർക്ക് പ്രിയോരിറ്റി റേഷൻ കാർഡുകൾ നൽകുകയും വെള്ള കാർഡുകൾക്ക് 5 കിലോ സൗജനായ അരി അനുവദിക്കുകയും ചെയ്യും.
  • കാരുണ്യ പദ്ധതി പുനരാരംഭിക്കും
Kerala Assembly Election 2021 :  ജനക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി കൊണ്ട് യുഡിഎഫ് പ്രകടന പത്രിക; പത്രികയുടെ കാതലായി ന്യായ് പദ്ധതി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് (Kerala Assembly Election) യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ക്ഷേമ പതാധികൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് യുഡിഎഫ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. 72000 രൂപയുടെ ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. ഈ പത്രിക നടപ്പിലാക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ എംപി ശശി തരൂരിന്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ (UDF) പ്രകടന പത്രിക തയ്യാറാക്കിയത്.

ന്യായ് പദ്ധതി പ്രകാരം എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 6000 രൂപയുടെ മിനിമം വേതനം ഉറപ്പാക്കുമെന്നും ക്ഷേമ പെൻഷൻ 6000 രൂപയായി വർധിപ്പിക്കുമെന്നും യുഡിഎഫ് വാഗ്ദ്ധാനം നൽകിയിട്ടുണ്ട്. അത് മാത്രമല്ല ക്ഷേമ പെന്ഷന്റെ വിതരണത്തിനും പ്രശനങ്ങൾ പരിഹരിക്കാനുമായി പ്രേത്യേക കമ്മീഷനെ രൂപീകരിക്കുമെന്നും യുഡിഎഫ് പറയുന്നുണ്ട്.

എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 6000 രൂപ (പ്രതിവർഷം 72000 രൂപ ഉറപ്പാക്കുന്ന രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്‌ത ന്യായ് പദ്ധതി നടപ്പിലാക്കും.

അർഹരായവർക്ക് ഉറപ്പായും പെൻഷൻ (Pension) ലഭിക്കാൻ നിയമം നടപ്പിലാക്കുകയും ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുകയും ചെയ്‌തു. കൂടാതെ ശമ്പള കമ്മീഷൻ മാതൃകയിൽ കമ്മീഷനും രൂപികരിക്കും.

അർഹരായ 5 ലക്ഷം ആളുകൾക്ക് വീട് നൽകും; കൂടാതെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അഴിമതികളെ പറ്റിയും അന്വേഷിക്കും.

അര്ഹതയുള്ളവർക്ക് പ്രിയോരിറ്റി റേഷൻ കാർഡുകൾ നൽകുകയും വെള്ള കാർഡുകൾക്ക് 5 കിലോ സൗജനായ അരി അനുവദിക്കുകയും ചെയ്യും.

കാരുണ്യ പദ്ധതി പുനരാരംഭിക്കും

40 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള ന്യയ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് 2000 രൂപ വീതം പ്രതിമാസം നൽകും.

ALSO READ: Gold Smuggling Case: കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിനെതിരെ ഇഡി സുപ്രീംകോടതിയിൽ

അമ്മമാർക്ക് സർക്കാർ ജോലികൾക്ക് അപേക്ഷിക്കൻ 2 വയസ്സ് ഇളവ് അനുവദിക്കും

പിഎസ്‌സിയിൽ സമ്പൂര്ണ്ണ പരിഷ്കരണം കൊണ്ട് വന്ന്, 100 ശതമാനം സുതാര്യത ഉറപ്പാക്കും

പിഎസ്‌സിയിലെ (PSC) ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം കൊണ്ട് വരും

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉപേക്ഷ വരുത്തന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും

കോവിഡ് രോഗബാധ മൂലം മരണമടഞ്ഞ അർഹരായവർക്ക് ധനസഹായം നൽകും

കോവിഡ് മൂലം സാമ്പത്തിക സ്ഥിതി തകര്ന്ന കുടുംബങ്ങൾക്ക് ധനസഹായം നല്കാൻ ദുരന്ത നിവാരണ സമിതി രൂപീകരിക്കും.

കോവിഡ് മഹാമാരി മൂലം തകർന്ന് കേരളത്തെ ഉയർത്തി കൊണ്ട് വരൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിക്കും. മാത്രമല്ല തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് ഇരു ചക്ര വാഹന സബ് സിഡി നൽകും. മാത്രമല്ല ഓട്ടോ ടാക്സി തൊഴിലാളികൾക്ക് 5000 രൂപയും നൽകും.

 ഉപഭോക്താക്കൾക്ക് 100 യുണിറ്റ് സൗജന്യ വൈദ്യുതി

ബിൽ രഹിത ആശുപത്രികൾ സ്ഥാപിക്കും

സൗജന്യ ഭക്ഷ്യ കിറ്റുകളിൽ കൂടുതൽ സാധനം ഉളപ്പെടുത്തുകയും കൂടുതൽ പേരിൽ എത്തിക്കുകയും ചെയ്യും.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാം പ്രത്യേക നിയമം കൊണ്ട് വരും

പൂർണ്ണമായും വനാവകാശ നിയമം  നടപ്പിലാക്കും 

എസ്‌സി/ എസ്ടി, മത്സ്യത്തൊഴിലാളികളുടെ ഭാവന നിർമ്മാണ തുക 6 ലക്ഷമായി ഉയർത്തും

കാർഷിക ബഡ്ജറ്റ് പ്രത്യേകമായി അവതരിപ്പിക്കും

ALSO READ: Kerala Assembly Election 2021 : ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് Twenty20 യിൽ, പാർട്ടിയിൽ ചേർന്നത് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാനല്ലെന്ന് വർഗീസ് ജോർജ്

റബറിനും (Rubber)തേങ്ങയ്ക്കും നെല്ലിനും  താങ്ങുവില  വർധിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും നിശ്ചയിക്കും

മിനിമം കൂലി 700 രൂപയാക്കി വർധിപ്പിക്കും

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ യാത്ര സൗകര്യം വർധിപ്പിക്കാൻ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും

മത്സ്യ തൊഴിലാളികൾക്കായി  പ്രത്യേക പദ്ധതി രൂപീകരിക്കും. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന പേരിലായിരിക്കും പുതിയ പദ്ധതി രൂപീകരിക്കുക

തീരദേശ നിവാസികളിൽ പട്ടയം ഇല്ലാത്തവർക്ക് പട്ടയം ലഭ്യമാക്കും.

സര്‍ക്കാര്‍ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാതെ വന്നാൽ ആ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വേതനം നൽകും.

രോഗങ്ങള്‍ മൂലം മരണമടയുന്ന  മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങി പോയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള സഹായം ലഭ്യമാക്കും.

കൃഷി മുഖ്യ വരുമാനമായിട്ടുള്ളവരും 5 ഏക്കറില്‍ താഴെ മാത്രം കൃഷിയുള്ളവരുമായ കൃഷിക്കാരിൽ അർഹരായവർക്ക് 2018 പ്രളയത്തിന്  മുന്‍പുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.  രണ്ടു ലക്ഷം രൂപ വരെയുള്ള  കാർഷിക കടങ്ങൾയിരിക്കും എഴുതി തള്ളുക.

മത്സ്യബന്ധന ബോട്ടുകള്‍, ഉടമസ്ഥര്‍ ഓടിക്കുന്ന ടാക്‌സികൾ, ബസ്സുകള്‍, ഓട്ടോറിക്ഷ, എന്നിവയ്ക്ക് ഇന്ധന സബ്‌സിഡി ലഭ്യമാക്കും.

പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ട്  തിരിച്ചുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കും

പ്ലാന്‍ ഫണ്ട് തടസ്സമില്ലാതെ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ഡിജിറ്റല്‍ വിഭജനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇല്ലാതാക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനത്തിന്റെ ഭാഗമായി വിദേശ സര്‍വ്വകലാശാലകളുമായും മെന്ററിംഗ് സ്ഥാപനങ്ങളുമായും പങ്കാളിത്തം നടപ്പിലാക്കും 

വിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ഹൈ പവ്വര്‍ റിവ്യൂ കമ്മിറ്റി രൂപീകരിക്കും.

ഇന്ത്യയിലും വിദേശത്തും പഠിക്കാന്‍ അര്‍ഹതനേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പും ലോണ്‍ സ്‌കോളര്‍ഷിപ്പും നൽകും 

 കൂടാതെ എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിൽ കൊണ്ട് വരും

സ്പെഷ്യല്‍ സ്‌കൂളുകളിൽ അര്‍ഹതയുള്ളവയ്ക്ക് എയ്ഡഡ് പദവി നല്‍കും.

80 ശതമാനത്തിൽ കൂടുതൽ വൈകല്യങ്ങളുള്ള  കുട്ടികള്‍ക്ക് കൂടുതൽ സ്‌കോളര്‍ഷിപ്പുകൾ കൊണ്ട് വരും.

വിദ്യാര്‍ത്ഥികള്‍ക്ക്  വിദേശ സര്‍വ്വകലാശാലകളുമായും നോബല്‍ സമ്മാന ജേതാക്കള്‍, ലോകപ്രശസ്തരായ വ്യക്തികള്‍ എന്നിവരുമായും  ഇടപഴകാനും അറിവ് നേടാനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കും.

എംഫില്‍ പൂർത്തിയാക്കിയ  തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക്  7000 രൂപയും പി എച് ഡി പൂര്‍ത്തിയാക്കിയ തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് 10,000 രൂപ നല്‍കും. മൂന്ന് വർഷമാണ് ഈ തുകകൾ നൽകുന്നത്.

വിവിധ നടപടികൾ സ്വീകരിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം   മെച്ചപ്പെടുത്തും.

വനിതാ സംരംഭകര്‍ക്ക് പ്രത്യേക വായ്പ ലഭ്യമാക്കും.

ആഗോള അനുഭവാധിഷ്ഠിത ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യും.

30 ദിവസം  കൊണ്ട്  ഒരു  ചെറുകിട  സംഭരംഭം ആരംഭിക്കാവുന്ന രീതിയില്‍  നടപടിക്രമങ്ങള്‍  പരിഷ്‌കരിക്കും.

പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.

കോവിഡ് മൂലം തകർച്ച നേരിട്ട് വിനോദ സഞ്ചാര മേഖലയ്ക്കായി പ്രത്യേക പാക്കേജ് കൊണ്ട് വരും

ടൂറിസം/വ്യാപാര  മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നല്‍കും 

അവരുടെ സിബില്‍ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ സമയസമയത്ത് നടക്കാനും അത് ഉറപ്പുവരുത്താനും നിയമം കൊണ്ട് വരും

ടൂറിസം മേഖലയ്ക്കും വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും ലഭിക്കാൻ നടപടികള്‍ സ്വീകരിക്കും

ALSO READ: Kerala Assembly Election 2021: എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി, എല്ലാ ക്ഷേമപെന്‍ഷനുകളും ഉയര്‍ത്തും,40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും.

ബാലപീഡന കേസുകളിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും 

കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ പെട്ടന്ന് തന്നെ  തീര്‍പ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും.

മിയവാക്കി മാതൃകയില്‍ ചെറു വനങ്ങള്‍ സൃഷ്ടിച്ച് പട്ടണങ്ങളിലും പച്ചപ്പ് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

കലാ സംകാരിക രംഗത്തിന്റെ ഉന്നമനത്തിനായി പ്ലാന്‍ ഫണ്ടിന്റെ ഒരു ശതമാനം നീക്കിവയ്ക്കും.

സര്‍ക്കാര്‍ ജോലിയില്ലാത്ത എസ് ടി വിഭാഗത്തിലെ  അമ്മമാര്‍ക്ക് പ്രസവാനന്തരം ആറു മാസക്കാലത്തേക്ക് മൂവായിരം രൂപ അലവന്‍സ് ലഭ്യമാക്കും

ഭൂപതിവ്  ചട്ടങ്ങളില്‍ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിരോധനം പിന്‍വലിക്കാൻ നടപടി സ്വീകരിക്കും.

മലയോര മേഖലയില്‍ ഇനിയും കൈവശ ഭൂമിക്ക് അർഹരായവർക്ക് പട്ടയം  ലഭിക്കാന്‍ നടപടി സ്വീകരിക്കും.

വനമേഖലകളിലെ ജനവാസ കൃഷി പ്രദേശങ്ങളെ ബഫര്‍  സോണ്‍ മേഖലയില്‍ നിന്നും  ഒഴിവാക്കും 

ആദിവാസികളുടെ ഭൂമി സംരക്ഷിക്കാന്‍ നടപടികളെടുക്കും.

എസ് സി എസ് ടി വിഭാഗക്കാർക്കുള്ള ഭവന പദ്ധതി പുനരാരംഭിക്കും .

സംസ്ഥാനത്തു വിവിധ ആയുര്‍വ്വേദ-സ്പോര്‍ട്സ് യൂണിവേഴ്സിറ്റികള്‍  സ്ഥാപിക്കും

സേവാഗ്രാം കേന്ദ്രങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം വാര്‍ഡ് തലത്തില്‍ എത്തിക്കും

എല്ലാ തലത്തിലും അഴിമതി ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുകയും

സ്റ്റേറ്റ് വിജിലെൻസ് കമ്മീഷൻ രൂപീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News