നിയമസഭ തിരഞ്ഞെടുപ്പില്‍ BJP കേരള ഘടകം നേരിട്ട പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് ദേശീയ നേതൃത്വം. ഡല്‍ഹിയില്‍ നടക്കുന്ന BJP ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഈ വിമര്‍ശനം.
അഞ്ച് സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച കണ്ണൂരിൽ ശക്തമായ തിരിച്ചടിയുണ്ടായി. ഇടുക്കിയിൽ കോൺഗ്രസിന്റെ ശക്തമായ കോട്ടകളിൽ വരെ ഇടതുപക്ഷം മികച്ച വിജയമാണ് നേടിയത്
പിണറായി വിജയൻ എന്ന ക്യാപ്റ്റനെ വിശ്വസിച്ച് കേരള ജനത വിധിയെഴുതി. ആ വിധിയെഴുത്ത് തുടർഭരണമെന്ന ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന വിധിയായി. വിവാദങ്ങളും വാദപ്രതിവാദങ്ങളും ഉയർന്നപ്പോഴും കേരളം ഇടതിനൊപ്പം നിന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അതിഗംഭീരമായ പ്രകടനം കാഴ്ചവച്ചാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്.
കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.
കോവിഡ് ബാധിതനാരുന്ന സമയത്താണ് പിണറായി വിജയൻ വോട്ട് ചെയ്യാൻ വന്നതും റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.