Train Theft: ട്രെയിനിൽ സ്ത്രീകളെ മയക്കി കവർച്ച; പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിൽ

അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 11:52 AM IST
  • അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്.
  • മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് മൂവരെയും പിടികൂടിയത്.
  • സെപ്റ്റംബർ 12നാണ് കേസിന് ആസ്പദമായ സംഭവം.
Train Theft: ട്രെയിനിൽ സ്ത്രീകളെ മയക്കി കവർച്ച; പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിൽ

തിരുവനന്തപുരം: നിസാമുദീൻ–തിരുവനന്തപുരം എക്സ്പ്രസിൽ (Nizamuddin Express) ട്രെയിൻ യാത്രക്കാരെ മയക്കി കിടത്തി കവർച്ച (Theft) നടത്തിയ പ്രതികൾ പിടിയിൽ. അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിലാണ് മൂന്ന് പേരെ പോലീസ് (Police) പിടികൂടിയത്. 

ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിക്കും. ഇരകൾ പ്രതികളെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് ചെയ്യും.

Also Read: Train Theft: ട്രെയിനിലെ മോഷണം പ്രതിയെ തിരിച്ചറിഞ്ഞു,സ്പ്രേ അടിച്ച് മയക്കിയ ശേഷമായിരുന്നു കവർച്ച

സെപ്റ്റംബർ 12നാണ് കേസിന് ആസ്പദമായ സംഭവം. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേ‍ലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽനിന്ന് 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളുമാണ് കവർന്നത്. സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ പ്രതികള്‍ മയക്കുരുന്ന് കലർത്തുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിജയലക്ഷമിയും മകളും ഉത്തർപ്രദേശിൽ നിന്നും വന്നത്. 

Also Read: Lakhimpur kheri: അതീവ ഗുരുതരം ലഖിംപൂരിൽ മരണ സംഖ്യ ഒൻപതായി,കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകനും

മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂർ (Coimbatore) സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ട്രെയിൻ (Train) രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സ്ത്രീകളെ അസ്വാഭാവിക നിലയിൽ റെയിൽവേ പോലീസ് (Railway Police) കണ്ടെത്തിയത്. ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത്. കോയമ്പത്തൂരിനും-സേലത്തിനും ഇടയിലാണ് മോഷണം (Theft) നടന്നതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News