സ്ഥിര നിക്ഷേപം ഒരു പരിധി വരെയും ലാഭകരമായ ഇൻവെസ്റ്റ്മെൻറ് പ്ലാനാണ്. ബാങ്കുകൾ കാലാകാലങ്ങളിൽ നൽകി വരുന്ന സേവനങ്ങളിൽ ഒന്ന് കൂടിയാണിത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കുകളാണ് ബാങ്കുകൾ നൽകുന്നത്.
റിസർവ് ബാങ്ക് നിക്ഷേപങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇതിനുശേഷം ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങളിൽ മാറ്റം വരുത്തിയ ബാങ്കുകളാണ് എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങി ബാങ്കുകൾ.
ആക്സിസ് ബാങ്കിന്റെ ഏറ്റവും പുതിയ FD നിരക്ക്
ആക്സിസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.3% വരെ പലിശ നിരക്ക് നൽകും. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 3.50% മുതൽ 8.05% വരെയുള്ള പലിശ നിരക്കിന്റെ ആനുകൂല്യം ലഭിക്കുന്നു. ഇത് 2023 ഓഗസ്റ്റ് 14 മുതൽ ആളുകൾക്ക് ഇത് ഉപയോഗിക്കാനാകും
എസ്ബിഐ
7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 7.1% വരെ പലിശ നിരക്കിന്റെ ആനുകൂല്യം എസ്ബിഐ നൽകുന്നുണ്ട്. 2023 ഫെബ്രുവരി 15 മുതൽ ഇത് ബാധകമാണ്.
കാനറ
7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 4% മുതൽ 7.25% വരെ പലിശ നിരക്കാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 2023 ഓഗസ്റ്റ് 12 മുതൽ ബാധകമായ 4% മുതൽ 7.75% വരെ പലിശ നിരക്കിന്റെ ആനുകൂല്യം ലഭിക്കുന്നു.
HDFC ബാങ്ക്
എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 7.25% വരെ പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.75% വരെ പലിശ നിരക്കും ലഭിക്കും. ഈ പലിശ നിരക്ക് 2023 മെയ് 29 മുതൽ ബാധകമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...