Vizhinjam Accident News: കൈ പോസ്റ്റിലിടിച്ച് രക്തം വാർന്നു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്തം വാർന്നാണ് യാത്രികൻ മരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jan 31, 2025, 06:25 PM IST
  • പൂവാറിൽ നിന്ന് പുളിങ്കുടിയിലേക്ക് പോവുകയായിരുന്ന ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്.
  • അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ രക്തം വാർന്നാണ് മരിച്ചത്.
  • മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
Vizhinjam Accident News: കൈ പോസ്റ്റിലിടിച്ച് രക്തം വാർന്നു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകര പുളിങ്കുടിയിൽ കെഎസ്ആർടിസി ബസ് യാത്രികൻ്റെ കൈ പോസ്റ്റിലിടിച്ച് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് മരിച്ചത്. പൂവാറിൽ നിന്ന് പുളിങ്കുടിയിലേക്ക് പോവുകയായിരുന്ന ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ രക്തം വാർന്നാണ് മരിച്ചത്. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പാലക്കാട് - തൃശൂർ ദേശീയ പാതയിൽ നിർത്തിയിട്ട ടാങ്കർ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഫിലിപ്പിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

സാറയും ഫിലിപ്പും സഞ്ചരിച്ച കാർ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു കാർ. ലോറി സൈഡിലൊതുക്കി ഡ്രൈവർ ഉറങ്ങുന്നതിനിടയൊണ് കാർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് കാർ ഇടിച്ചുകയറിയത് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. 

കാറിന്‍റെ ഡോര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കി. ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ഇരുവരെയും കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News