തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ കസ്റ്റഡിയിലെടുത്തു. ദേവീദാസന് എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Also Read: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി
ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ദേവീദാസന് എന്നയാള്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെത്തെന്ന് ശ്രീതു പൊലീസിന് മൊഴി നൽകിയിരുന്നു. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ഈ ദേവീദാസന്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം കൂടെ നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന് ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയത് ശ്രീതു വഴിയാണ് എന്നാണ് സൂചന.
Also Read: വ്യാഴ-ചന്ദ്ര സംയോഗത്തിലൂടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും ഉയർച്ചയും!
ദേവേന്ദു കൊല്ലപ്പെടുന്നതിന്റെ തലേദിവസം തന്റെ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ വ്യക്തമായ പരാതിയുമായി വരാന്‍ പറഞ്ഞ് പോലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്