Jio Data Loan: ഡാറ്റ തീര്‍ന്നുവെങ്കില്‍ വിഷമിക്കേണ്ട, Jio നല്‍കും ഡാറ്റ ലോണ്‍

രാജ്യത്തെ  മുന്‍ നിര ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്.  ഫ്രീ SMS, ഫുള്‍ ടോക്ക് ടൈം   തുടങ്ങി നിരവധി ഓഫറുകള്‍  ഉപയോക്താക്കള്‍ക്കായി കമ്പനികള്‍ സമയാസമയങ്ങളില്‍ നല്‍കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 02:39 PM IST
  • ഡാറ്റ വഅവസാനിക്കുകയും, നിലവിൽ റീചാർജ് ചെയ്യാൻ സാധിക്കത്തതുമായ സാഹചര്യത്തില്‍, Jio Emergency Data Voucher ഉപയോഗിക്കാന്‍ സാധിക്കും
Jio Data Loan: ഡാറ്റ തീര്‍ന്നുവെങ്കില്‍ വിഷമിക്കേണ്ട, Jio നല്‍കും  ഡാറ്റ  ലോണ്‍

Jio Data Loan: രാജ്യത്തെ  മുന്‍ നിര ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്.  ഫ്രീ SMS, ഫുള്‍ ടോക്ക് ടൈം   തുടങ്ങി നിരവധി ഓഫറുകള്‍  ഉപയോക്താക്കള്‍ക്കായി കമ്പനികള്‍ സമയാസമയങ്ങളില്‍ നല്‍കാറുണ്ട്.

രാജ്യത്തെ ഏറ്റവും  വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ അതിന്‍റെ ഉപയോക്താക്കളുടെ സൗകര്യത്തിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.  അതിനാല്‍, ജിയോ തങ്ങളുടെ ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ച് എമർജൻസി ഡാറ്റ വൗച്ചർ (Jio Emergency Data Voucher) അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഡാറ്റ വഅവസാനിക്കുകയും,  നിലവിൽ റീചാർജ് ചെയ്യാൻ സാധിക്കത്തതുമായ സാഹചര്യത്തില്‍,  അത്തരം ഉപയോക്താക്കൾക്ക് ഈ ഓഫര്‍ വളരെ ഉപയോഗപ്രദമാണ്.  

അതായത് ഇത്തരം  എമർജൻസി  സാഹചര്യത്തില്‍ കമ്പനി  നല്‍കുന്ന ഡാറ്റ ലോണ്‍  ഉപയോഗിച്ച്  തങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍  ഉപയോക്താക്കള്‍ക്ക് സാധിക്കും.  ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന എമർജൻസി ഡാറ്റ വൗച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ലോണായി ഡാറ്റ ലഭിക്കും.  

ജിയോ എമർജൻസി ഡാറ്റ വൗച്ചറിനെകുറിച്ച്  അറിയാം. 

ജിയോ എമർജൻസി ഡാറ്റ വൗച്ചർ എങ്ങനെ ലഭിക്കും?

ഘട്ടം 1- നിങ്ങൾക്ക് ജിയോ ഡാറ്റ ലോൺ ലഭിക്കണമെങ്കിൽ ആദ്യം നിങ്ങളുടെ ഫോണിൽ  MyJio ആപ്പ് ഉണ്ടായിരിക്കണം.

ഘട്ടം 2-  MyJio ആപ്പില്‍   മുകളിൽ ഇടതുവശത്തുള്ള മെനുല്‍ എത്തുക. അവിടെ  നിങ്ങൾക്ക് Mobile Services എന്ന ഓപ്ഷന്‍ കാണുവാന്‍ സാധിക്കും.  

ഘട്ടം 3- Mobile Services ഓപ്ഷന് കീഴിൽ, എമർജൻസി ഡാറ്റ വൗച്ചർ (Emergency Data Voucher) എന്ന ഓപ്ഷൻ നൽകിയിട്ടുണ്ട്, അത് തിരഞ്ഞെടുക്കുക. 

ഘട്ടം 4- ഇതിന് ശേഷം  Get Emergency Data എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് അവിടെ നൽകിയിരിക്കുന്ന Activate Now ബട്ടണിൽ ക്ലിക്കുചെയ്യുക.

ഘട്ടം 5- നിങ്ങൾ ക്ലിക്ക് ചെയ്‌തയുടൻ, എമർജൻസി ഡാറ്റ സജീവമാകും.

നിങ്ങൾക്ക് ജിയോ ഡാറ്റ ലോൺ എത്രയാണ് ലഭിക്കുന്നത്? 
ജിയോ ഡാറ്റ ലോണിനെക്കുറിച്ച് പറയുമ്പോള്‍  കമ്പനി നിങ്ങൾക്ക് 2 ജിബി ഡാറ്റയാണ് ലോണായി നൽകുക.  നിലവില്‍ ഈ  പാക്കിന്‍റെവില  വെറും 25 രൂപയാണ്. ലോൺ എടുത്ത ശേഷം, ഈ തുക പിന്നീട് നിങ്ങളുടെ  MyJio അക്കൗണ്ട് വഴി അടയ്ക്കാനും സാധിക്കും.  എന്നാല്‍, ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്,  പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. 

ഡാറ്റ ലോൺ  പെയ്മെന്‍റ്   MyJio ആപ്പ് വഴി നല്‍കാന്‍ സാധിക്കും.  

ഘട്ടം 1- ജിയോ ഡാറ്റ ലോൺ പെയ്മെന്‍റ്  അടയ്ക്കുന്നതിന്, നിങ്ങൾ  MyJio ആപ്പിലെത്തുക. 

ഘട്ടം 2- ഇവിടെ എമർജൻസി ഡാറ്റ വൗച്ചറിന്‍റെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3- ഇതിന് ശേഷം, Proceed ബട്ടണിൽ ക്ലിക്ക് ചെയ്ത് പേ (Pay) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4- അവിടെ നിങ്ങൾ ജിയോയിൽ നിന്ന് എടുത്ത വായ്പയുടെ കുടിശ്ശിക തുക കാണും. ഓൺലൈൻ പേയ്‌മെന്റിലൂടെ നിങ്ങൾക്ക് പണമടയ്ക്കാന്‍  സാധിക്കും.

 

 

 

 

Trending News