Virat Kohli Lookalikes : ഇതിലാരാ ഞാൻ?!!! അപരന്മാർക്കൊപ്പം ചിത്രം പങ്കുവെച്ച് വിരാട് കോലി

 നിമിഷ നേരങ്ങൾ കൊണ്ടാണ് മുൻ ഇന്ത്യൻ നായകന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 03:16 PM IST
  • ചിത്രത്തിൽ നിന്ന് കൂട്ടത്തിൽ ചേരാത്തത് ഏതാണെന്ന് കണ്ടെത്താൻ ഇന്ത്യൻ ബാറ്റർ പോസ്റ്റിലും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
  • പല ഭവങ്ങളിലായി നിൽക്കുന്ന കോലിയുടെ 10 അപരന്മാർക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
  • ഇതിൽ നിന്ന് കൂട്ടത്തിൽ ചേരാത്തത് ഏതാണെന്ന് കണ്ടെത്താനാണ് കോലി തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • നിമിഷ നേരങ്ങൾ കൊണ്ടാണ് മുൻ ഇന്ത്യൻ നായകന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.
Virat Kohli Lookalikes : ഇതിലാരാ ഞാൻ?!!! അപരന്മാർക്കൊപ്പം ചിത്രം പങ്കുവെച്ച് വിരാട് കോലി

അഹമ്മദബാദ്  : അപരന്മാർക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. ചിത്രത്തിൽ നിന്ന് കൂട്ടത്തിൽ ചേരാത്തത് ഏതാണെന്ന് കണ്ടെത്താൻ ഇന്ത്യൻ ബാറ്റർ പോസ്റ്റിലും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

പല ഭവങ്ങളിലായി നിൽക്കുന്ന കോലിയുടെ 10 അപരന്മാർക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നിന്ന് കൂട്ടത്തിൽ ചേരാത്തത് ഏതാണെന്ന് കണ്ടെത്താനാണ് കോലി തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ടാണ് മുൻ ഇന്ത്യൻ നായകന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. 

ALSO READ : India vs SL : 'ദ്രാവിഡ് എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു, ഇനി മുതൽ ടീമിൽ ഉൾപ്പെടുത്തില്ല' ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാൻ സാഹാ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

നിർണായകമായ അർധ സെഞ്ചുറി നേടി കോലി വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ട്വിന്റി20യിൽ ഇന്ത്യക്ക് വിജയം നേടി നൽകുന്നതിൽ  പങ്കുവഹിച്ചിരുന്നു. അതേസമയം ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ താരം വിട്ടു നിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോലിക്ക് പുറമെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തും ബയോ ബബിൾ ഭേദിച്ച് പുറത്ത് പോകും. 

കൂടാതെ ഇരുവർക്കും ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്നും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ശേഷം ലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി മടങ്ങി ടീമിനൊപ്പം ചേരും. പന്തിന് പകരമായിട്ടാണ് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുന്നത്. 

ALSO READ: Team India: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജുവും, ടെസ്റ്റ് ടീം ക്യാപ്റ്റനായി രോഹിത്

ലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ്

രോഹിത ശർമ (ക്യാപ്റ്റൻ), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രയസ് ഐയ്യർ, വെങ്കടേശ് ഐയ്യർ, ദീപക് ഹൂഡ, സഞ്ജു സാംസൺ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷാൽ പട്ടേൽ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്നോയി, കുൽദീപ് യാദവ്, ആവേശ് ഖാൻ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News