Mumbai : ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ (India vs New Zealand Test Series) നിന്ന് ഓപ്പണർ കെ.എൽ രാഹുൽ (KL Rahul) പിന്മാറി. കാലിനേറ്റ പരിക്കിനെ തുടർന്നാണ് രാഹുൽ ടീമിൽ നിന്ന് പിന്മാറിയത്. താരത്തിന് പകരമായി സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി.
ഇടത് തുടയിലെ പേശി വലിവിനെ തുടർന്നാണ് രാഹുലിനെ ടീമിൽ നിന്നൊഴിവാക്കിയിരിക്കുന്നത്. ചികിത്സക്കായിട്ടും അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിനുമായിട്ട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് താരത്തെ മാറ്റും.
NEWS - Suryakumar Yadav replaces KL Rahul in India's Test squad.
KL Rahul has sustained a muscle strain on his left thigh and has been ruled out of the upcoming 2-match Paytm Test series against New Zealand.
More details here -https://t.co/ChXVhBSb6H #INDvNZ @Paytm pic.twitter.com/uZp21Ybajx
— BCCI (@BCCI) November 23, 2021
ALSO READ : Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ
കിവീസിനെതിയുള്ള ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുന്നത്. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. നവംബർ 25ന് കാൺപൂരിൽ വെച്ചാണ് ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം. പരമ്പരയിലെ രണ്ടാം മത്സര ഡിസംബർ മൂന്ന് മുംബൈയിൽ വെച്ച് നടക്കും.
ALSO READ : IND vs NZ | കിവീസിനെതിരായ പരമ്പര റാഞ്ചി ഇന്ത്യ, ജയം 7 വിക്കറ്റിന്
അജിങ്ക്യ രഹാനെ നയിക്കുന്ന ടീമിൽ ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ മയാങ്ക അഗർവാളും ശുഭ്മാൻ ഗില്ലും ഓപ്പണിങിന് ഇറങ്ങും. ശ്രയസ് ഐയ്യർ, സൂര്യകുമാർ യാദവ്, എന്നിവാരണ് മറ്റ് ബാറ്റിങ് താരങ്ങൾ. വൃദ്ധമാൻ സാഹായും കെ.എസ് ഭരതുമാണ് വിക്കറ്റ് കീപ്പറായി സ്ക്വാഡിലുള്ളത്. സ്പിന്നർമാരായി രവീന്ദ്ര ജഡേജ, ആർ അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ് എന്നിവരാണ് ടീമിലുള്ളത്. ഇഷാന്ത് ശർമ, ഉമേഷ് യാദവ് മുഹമ്മദ് സിറാജ് പ്രസിദ് കൃഷ്ണ എന്നിവരാണ് പേസർമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...