Dubai: ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബായിലേക്ക് പ്രവേശന അനുമതി നല്‍കിയ സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികള്‍.
എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ യാത്രക്കാരോട് കോവിഡ് വാക്സിനേഷന്‍ (Covid Vaccination) സംബന്ധിച്ച രേഖകളൊന്നും അധികൃതര്‍ ആവശ്യപ്പെട്ടില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോംഗ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്‍ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്നാണ് വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നത്.
ദുബായില്‍ സന്ദര്‍ശന വിസയില്‍ (Dubai Visit Visa) എത്താന്‍ ജി ഡി ആര്‍ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നതായും പുറപ്പെടുന്ന രാജ്യത്ത് നിന്ന് 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസി പരിശോധനയില്‍ നെഗറ്റീവ്, വിമാനത്താവളത്തില്‍ നിന്നുള്ള ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് എന്നീ സാക്ഷ്യപത്രങ്ങള്‍ ഉണ്ടെങ്കില്‍ ദുബായിലേക്ക് യാത്ര ചെയ്യാമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
ഏകദേശം സമാനമായ നിര്‍ദ്ദേശങ്ങളാണ് ഫ്‌ളൈ ദുബായ് (Fly Dubai) യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
ദുബായ് യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് (Air India Express) നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എയുടെയോ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് അനുമതി നേടണം.
വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം.
യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച്, വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കോവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം.
അതേസമയം, ദുബായ് ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്ദര്‍ശക വിസ ലഭ്യമാണ്.
തൊഴില്‍ , ഹ്രസ്യ സന്ദര്‍ശനം അല്ലെങ്കില്‍ ദീര്‍ഘകാല താമസം , ഒന്നിലേറെ തവണ സന്ദര്‍ശനം തുടങ്ങി എല്ലാ വിസകളും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.