Manjummel Boys Movie Box Office Reports : മലയാള സിനിമയുടെ ഫെബ്രവരി വസന്തവും തമിഴ്നാട്ടിൽ തംരഗമായി തീർന്ന മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബിൽ ഇടം നേടി. സിനിമയുടെ ആഗോള ബോക്സ്ഓഫീസ് ഗ്രോസ് കളക്ഷൻ 12 ദിസങ്ങൾ കൊണ്ട് 100 കോടി നേടിയെടുത്തത്. തമിഴ് ബോക്സ്ഓഫീസിൽ ചിത്രത്തിന് കൂടൂതൽ സ്വീകാര്യത ലഭിച്ചതോടെയാണ് മഞ്ഞുമ്മൽ ബോയ്സിന് വേഗത്തിൽ 100 കോടി ക്ലബിലേക്കെത്താൻ സാധിച്ചത്. ആഗോള ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷനിൽ 100 കോടി നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളം ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
കേരള ബോക്സ് ഓഫീസിൽ 35 കോടിയിൽ അധികാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ 15 കോടിയിൽ അധികം കളക്ഷനടക്കം 22 കോടിയിൽ അധികം മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നേടി. വിദേശത്ത് നിന്നും ആകെ നേടിയത് 41 കോടിയോളം രൂപയാണ്. ഇങ്ങനെ ആകെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി പിന്നിട്ടു. ഇതോടെ അതിവേഗം 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാളം ചിത്രമായി മാറി മഞ്ഞുമ്മൽ ബോയ്സ്.
ALSO READ : Oru Jaathi Jaathakam : 'ഇനി മോശം സമയമാണ്'; വിനീത് ശ്രീനിവാസൻ-നിഖില വിമൽ ചിത്രം ഒരു ജാതി ജാതകം ടീസർ
100 കോടി ക്ലബിൽ ഇടം നേടിട്ടുള്ള മലയാള ചിത്രങ്ങൾ
1. പുലിമുരുകൻ
2. ലൂസിഫർ
3.2018
4. മഞ്ഞുമ്മൽ ബോയ്സ്
ജാനെമൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. 'ഗുണ' പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അതേ ഗുഹ പശ്ചാത്തലമാക്കിയ 'മഞ്ഞുമ്മൽ ബോയ്സ്' കമൽ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണിപ്പോൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നത്.
2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.