Kushi Movie Ott: വിജയ് ദേവരകൊണ്ട- സാമന്ത ചിത്രം 'ഖുഷി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ശിവ നിർവാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 01:41 PM IST
  • ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണെന്നാണ് റിപ്പോർട്ട്.
  • ഒക്ടോബർ 1 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം.
  • മഹാനടി എന്ന ചിത്രത്തിന് ശേഷം സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'.
Kushi Movie Ott: വിജയ് ദേവരകൊണ്ട- സാമന്ത ചിത്രം 'ഖുഷി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

വിജയ് ദേവരകൊണ്ട- സാമന്ത ചിത്രം 'ഖുഷി' ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 1 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം. മഹാനടി എന്ന ചിത്രത്തിന് ശേഷം സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. മൈത്രി മൂവി മേക്കേഴ്‌സ് ആണ് 'ഖുഷി' നിർമ്മിച്ചത്.

ശിവ നിർവാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശിവ നിർവാണ. രവിശങ്കർ എലമഞ്ചിലി, നവീൻ യേർനേനി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീത സംവിധാനം നിർവഹിച്ചത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായതാണ് ഹിഷാം അബ്ദുൾ വഹാബ്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Kadha Innuvare: വിഷ്ണു മോഹന്റെ പുതിയ ചിത്രം, 'കഥ ഇന്നുവരെ' പ്രഖ്യാപിച്ചു; നായകൻ ബിജു മേനോൻ

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിർവാണ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News