Kerala Highcourt: വിവാഹമോചന നടപടി ആരംഭിച്ചാല്‍ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ഹൈക്കോടതി

Kerala Highcourt about abortion: ഇരുപതാഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിനായി കോടതി അനുമതി നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 12:25 PM IST
  • സ്ത്രീകളുടെ ശരീരം എപ്രകാരം ഉപയോഗിക്കണമെന്നത് അവരുടെ തീരുമാനം ആണെന്നും, ലിംഗസമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി.
  • ഗര്‍ഭഛിദ്രത്തിന് അനുമതി നേടി 23 കാരി നൽകിയ ഹർജയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala Highcourt: വിവാഹമോചന നടപടി ആരംഭിച്ചാല്‍ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: ഗര്‍ഭഛിദ്രവുമായി  ബന്ധപ്പെട്ട് നിർണായകമായ ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചനത്തിന് നടപടി സ്വീകരിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഉത്തരവാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുപതാഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിനായി കോടതി അനുമതി നൽകി.

 സ്ത്രീകളുടെ ശരീരം എപ്രകാരം ഉപയോഗിക്കണമെന്നത് അവരുടെ തീരുമാനം ആണെന്നും, ലിംഗസമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് അനുമതി നേടി 23 കാരി നൽകിയ ഹർജയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത

വിദ്യാർത്ഥികൾ റാഗിംഗ് അടക്കമുള്ള രീതിയിലേക്ക് കടക്കുന്നത് അംഗീകരിക്കാനാവില്ല; ജി ആർ അനിൽ

വിദ്യാർത്ഥികൾ റാഗിംഗ് അടക്കമുള്ള രീതിയിലേക്ക് കടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഗവൺമെൻ്റ് അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ദാർത്ഥിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഘടനകൾ തമ്മിലുള്ള തർക്കമല്ലെന്നും രണ്ട് ബാച്ചിലെ കുട്ടുകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണം. സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് വീട്ടു വീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കും. വ്യക്തികൾ ഏത് രാഷ്ട്രീയ പ്രവർത്തകരായാലും സംഭവം ഗൗരവമായി കണ്ട് കൊണ്ട് നിയമ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ പരാതിയിൻ മേൽ പക്ഷപാതമില്ല അന്വേഷണം സർക്കാർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News