കൊച്ചി: കൊച്ചിയിൽ നിന്നും മംഗളൂരുവിലേക്കുള്ള ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (LNG)പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഉദ്ഘാടനം. കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
PM Narendra Modi inaugurates the Kochi-Mangaluru natural gas pipeline, via video conferencing; says, "It is an honour to dedicate the 450-km pipeline to the nation. This is an important day for India, especially for people of Karnataka and Kerala." pic.twitter.com/G7UuoqfCOb
— ANI (@ANI) January 5, 2021
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ഓൺലൈൻ ആയി ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി (Kochi) ഏലൂരിലെ ഗെയിൽ ഐപി സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. വലിയ പ്രതിഷേധങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷമാണ് കൊച്ചി മുതൽ മംഗളൂരു (Mangaluru) വരെയുള്ള പ്രകൃതിവാതക വിതരണം യഥാർത്ഥ്യമായത്. പദ്ധതിയുടെ ചിലവ് 3226 കോടി രൂപയാണ്. 444 കിലോമീറ്ററാണ് ദൈർഘ്യം. ഈ പൈപ്പ് ലൈൻ വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള പ്രകൃതി വാതകം വീടുകളിലെത്തും.
Also Read: കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ PM Modi ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഈ പൈപ്പ് ലൈനിലൂടെ (KochiMangaloreGailPipeline) കേരളവും കർണാടകയും ബന്ധിപ്പിക്കപ്പെട്ടുവെന്നും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത്കൊണ്ട് മോദി പറഞ്ഞു. മാത്രമല്ല ഇരുസംസ്ഥാനനങ്ങളിലെയും സാമ്പത്തിക വളർച്ചേക്കും ഈ പൈപ്പ് ലൈൻ കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy