ഉദ്ദംപൂർ: ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ എട്ട് മണിക്കൂറിനിടെ രണ്ട് സ്ഫോടനം. ഉദ്ദംപൂർ ജില്ലയിലെ ഡോമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം രാത്രി 10.30 ഓടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉദ്ദംപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം ഉണ്ടായ വാഹനത്തിന് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
നഗരത്തിലെ ഡൊമെയിൽ ചൗക്കിൽ രാത്രി 10.45 ഓടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച രാത്രി പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ബസിനുള്ളിൽ വീണ്ടും സ്ഫോടനം ഉണ്ടായി. രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവം നടന്നയുടൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. “സ്ഫോടനത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുകയാണ്,” ഉദ്ദംപൂർ-റിയാസി റേഞ്ച് ഡിഐജി സുലൈമാൻ ചൗധരി പറഞ്ഞു.
Hours after first blast, another bus explodes in Jammu and Kashmir's Udhampur
Read @ANI Story | https://t.co/i4GIvTpeLV#JammuAndKashmir #Udhampur #blast pic.twitter.com/O2Kn8obXwV
— ANI Digital (@ani_digital) September 29, 2022
കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരെ വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. കുൽഗാമിലെ അഹ്വാതു മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് പോലീസും സൈന്യവും സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) സംയുക്ത തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.
#WATCH | J&K: Investigation underway by Army Bomb Disposal Squad & dog squad at the bus stand in Udhampur.
Two blasts occurred within 8 hours in Udhampur; two people got injured in the first blast and are now out of danger, no injury in 2nd blast, says DIG Udhampur-Reasi Range pic.twitter.com/DuCnMngqZq
— ANI (@ANI) September 29, 2022
ഏറ്റുമുട്ടലിൽ രണ്ട് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബട്പോറയിലെ മുഹമ്മദ് ഷാഫി ഗാനി, തകിയ ഗോപാൽപോരയിലെ യാവർ എന്ന മുഹമ്മദ് ആസിഫ് വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. പോലീസ് രേഖകൾ പ്രകാരം, കൊല്ലപ്പെട്ട രണ്ട് ഭീകരരും തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരുമാണ്. പോലീസ്/സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കുൽഗാമിലെ ബത്പോര ഗ്രാമത്തിൽ ജമ്മു കശ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തിയത്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അബു ഹുററ എന്ന പാകിസ്ഥാൻ ഭീകരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ബത്പുരയിൽ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടത്. നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണ് അബു ഹുററ. പ്രാദേശിക യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പാകിസ്ഥാൻ ഭീകരനായ അബു ഹുററയ്ക്ക് പങ്കുണ്ടെന്ന് കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന രണ്ട് സ്ഥലങ്ങളിൽ നിന്നും ഒരു എകെ 56, രണ്ട് എകെ 47, ഒരു പിസ്റ്റൾ, ഗ്രനേഡ്, നാല് മാഗസിനുകൾ, ഒരു പിസ്റ്റൾ മാഗസിൻ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇവ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...