CM Pinarayi Vijayan: 'അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം'; ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി

പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് ദിവ്യയുടെ ഭാ​ഗത്ത് നിന്നുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.  

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 09:02 AM IST
  • പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണുണ്ടായതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
  • എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമാണെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
CM Pinarayi Vijayan: 'അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം'; ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണുണ്ടായതെന്നും മുഖ്യമന്ത്രി വിമർശിച്ചു. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമാണെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.  

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയ പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു എഡിഎമ്മിന്‍റെ ആത്മഹത്യ. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ പിപി ദിവ്യക്ക് ജാമ്യവും ലഭിച്ചിരുന്നു.

Also Read: Vishnuja Death Case: പ്രഭിന് സംശയം, ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണം; വിഷ്ണുജയുടെ മരണത്തിൽ സുഹൃത്ത്

 

അതേസമയം സംഭവത്തിന് ശേഷം ദിവ്യയെ ജില്ലാ കമ്മിറ്റിൽ നിന്നും തരംതാഴ്ത്തിയിരുന്നു. ദിവ്യക്കെതിരെ കേസെടുത്ത് 20 ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി അവർക്കെതിരെ നടപടി എടുത്തത്. ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരവീഴ്ചയുണ്ടായി എന്ന ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News