Dubai News: അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality: അടിയന്തിര സാഹചര്യങ്ങളിൽ എല്ലാവർക്കുമായി മുന്നറിയിപ്പ് ലൈറ്റുകളും സന്ദേശങ്ങൾ കൈമാറുന്നതിനായി ലൈഫ് ​ഗാർഡുകളുടെ ടവറുകളിൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2025, 05:19 PM IST
  • അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി
  • കാഴ്ച പരിമിതിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റേഞ്ച് സ്പീക്കറുകളും
  • കേൾവി ശക്തി കുറവുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വൈബ്രേഷൻ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്
Dubai News: അൽ മംസാർ ബീച്ചിൽ അടിയന്തിര മുന്നറിയിപ്പ് സംവിധാനം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: അൽ മംസാർ ബീച്ചിൽ അടിയന്തിര ഘട്ടങ്ങളിൽ ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. കാഴ്ച പരിമിതിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് റേഞ്ച് സ്പീക്കറുകളും അപകട സാഹചര്യങ്ങളിൽ കേൾവി ശക്തി കുറവുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വൈബ്രേഷൻ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. 

Also Read: വ്യവസായ രംഗത്തെ വിദഗ്ധർക്ക് ആദരം; EIU-AIMRI ഹോണററി ഡോക്ടറേറ്റുകൾ നൽകി

അടിയന്തിര സാഹചര്യങ്ങളിൽ എല്ലാവർക്കുമായി മുന്നറിയിപ്പ് ലൈറ്റുകളും സന്ദേശങ്ങൾ കൈമാറുന്നതിനായി ലൈഫ് ​ഗാർഡുകളുടെ ടവറുകളിൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാഴ്ച, കേൾവി പരിമിതികളുള്ള വ്യക്തികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പും മാർ​ഗ നിർദേശങ്ങളും നൽകുന്നതിനായി നിശ്ചയദാർഢ്യ വിഭാ​ഗങ്ങളുടെ പരിശീലന കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി അതി നൂതനമായ ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വ്യക്തികൾക്ക് അവരുടെ ലൊക്കെഷൻ സംബന്ധിച്ചുള്ള വിവരങ്ങളും നൽകും. 

Also Read: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഈ രാശിക്കാർ ഇനി സമ്പന്നർ, തൊഴിൽ ബിസിനസിൽ നേട്ടങ്ങൾ!

കൂടാതെ ഇവയിൽ ട്രാക്കിങ് ഫീച്ചറും ഉൾപ്പെടുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ അവർ എവിടെയെന്ന് നിരീക്ഷിക്കാൻ ലൊക്കെഷൻ ‍ട്രാക്ക് ചെയ്യുന്നത് വഴിയും ലൈഫ് ​ഗാർഡുകൾക്ക് കഴിയും. നിശ്ചയദാർഢ്യ വിഭാ​ഗമുൾപ്പടെയുള്ള എല്ലാ ജനവിഭാ​ഗങ്ങൾക്ക് മികച്ച ജീവിത നിലവാരവും ആരോ​ഗ്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബന്ധതയുടെ ഭാ​ഗമായാണ് ഈ പദ്ധതിയെന്ന് പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഓ ബദർ അൻവാഹി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News