Shani Asta: ശനിയുടെ അസ്തമയം: ശിവരാത്രി കഴിഞ്ഞാൽ ഈ 3 രാശികളുടെ തലവര മാറും, ഭാഗ്യം തെളിയും

ശിവരാത്രി കഴിഞ്ഞുള്ള ദിവസം ഫെബ്രുവരി 27ന് ശനിയുടെ അസ്തമയം സംഭവിക്കാൻ പോകുകയാണ്. ഇതിനൊപ്പം തന്നെ ബുധൻ മീനം രാശിയിലേക്കും പ്രവേശിക്കും. 

 

1 /5

മൂന്ന് രാശികളുടെ തലവരയാണ് ഈ ​ഗ്രഹ മാറ്റങ്ങളിലൂടെ മാറാൻ പോകുന്നത്. ഏതൊക്കെയാണ് ആ ഭാ​ഗ്യ രാശികളെന്ന് നോക്കാം.   

2 /5

ഇടവം രാശിക്കാര്‍ക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. ഈ കാലയളവിൽ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. വരുമാനം വർധിക്കും. ജോലിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബിസിനസിലും ലാഭമുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ വന്നെത്തും. നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും.   

3 /5

മിഥുനം രാശിക്കാര്‍ക്ക് അനുകൂല കാലയളവാണിത്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും. ബിസിനസുകാർക്ക് കാര്യമായ ലാഭം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അംഗീകാരവും പദവികളും നിങ്ങളെ തേടിയെത്തും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിയും.   

4 /5

ശിവരാത്രിക്ക് ശേഷം നേട്ടം കൊയ്യാൻ പോകുന്ന രാശിക്കാരാണ് കുംഭം രാശിക്കാർ. നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിലും വലിയ നേട്ടങ്ങളുണ്ടാകും. പ്രമോഷൻ, ശമ്പളവർധനവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. മേലുദ്യോ​ഗസ്ഥരുടെ പിന്തുണയുണ്ടാകും. കരിയറിൽ പുരോ​ഗതിയുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola