Balaramapuram Child Murder Case: പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

Balaramapuram Child Murder Case Latest Updates: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 

Written by - Ajitha Kumari | Last Updated : Feb 2, 2025, 06:32 AM IST
  • ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങും
  • ഹരികുമാറിനെ മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം
Balaramapuram Child Murder Case: പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.  ഹരികുമാറിനെ മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. 

Also Read: അന്ധവിശ്വാസമോ, സാമ്പത്തിക ബാധ്യതയോ? കാരണം കണ്ടെത്താനാകാതെ പൊലീസ്, ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നത്. ഇതിനിടയിൽ ജോത്സ്യൻ നടത്തിയെന്ന് പറയുന്ന സാമ്പത്തിക തട്ടിപ്പിലും ദുരൂഹത തുടരുകയാണ്. 

കുഞ്ഞിനെ അമ്മയായ ശ്രീതു പോലീസിന് മൊഴി നൽകിയിരിക്കുന്നത് ജോത്സ്യൻ നിര്‍ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ്. പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈൽ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളത്തിലും പെൻഷനിലും കിടിലം വർദ്ധനവുണ്ടായേക്കും

കുട്ടിയെ കൊലപ്പെടുത്തി നാലു ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ജ്യോത്സ്യനായ ദേവീദാസനെ പോലീസ് ഇന്നലെയും ചോദ്യം ചെയ്തിരുന്നു.  ശ്രീതുവിന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ ദേവീദാസൻ ആവർത്തിച്ചു പറഞ്ഞത്. സംഭവത്തിൽ ഇയാളുടെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും  പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. 

സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ പ്രതിയായ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ട്.  എന്നാൽ ഇത് തന്നെയാണോ അതോ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News