തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് സാമന്ത റൂത്ത് പ്രഭു. ‘സിറ്റാഡല്‍’ എന്ന വെബ് സീരിസ് ആണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ പ്രണയ ജീവിതം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.
സംവിധായകൻ രാജ് നിദിമൊരുവുമായി കൈകോര്‍ത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂര്‍ണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ വീണ്ടും സജീവമായത്. ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വരുൺ ധവാനും സാമന്തയും പ്രധാന വേഷത്തിലെത്തിയ സിറ്റാഡെല്‍ ഹണിബണ്ണിയുടെ സംവിധായകനാണ് രാജ് നിദിമൊരു. സിനിമ റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളിൽ സാമന്തയോ രാജോ പ്രതികരിച്ചിരുന്നില്ല.
എന്നാൽ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്. തന്റെ ടീമിനായി സാമന്ത ആര്‍ത്തുവിളിക്കുന്നത് രാജ് സന്തോഷത്തെടെ നോക്കുന്നതും ചിത്രങ്ങളില്‍ കാണാം.
2017ലാണ് സാമന്തയും നടന് നാഗ ചൈതന്യയും വിവാഹിതരായത്. എന്നാല്‍ 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം 2024 ഡിസംബര്‍ നാലിന് ബോളിവുഡ് താരം ശോഭിത ധൂലിപാലയെ നാഗ ചൈതന്യ വിവാഹം കഴിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്