KSRTC Strike: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും!

ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനും സമരം ചെയ്തത് കൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കണ്ടെന്ന് ഗതാഗത മന്ത്രി

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 10:28 PM IST
  • സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
  • ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്കുന്നത്
  • പണിമുടക്ക് ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ്
KSRTC Strike: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ  ഇന്ന് അർധരാത്രി മുതൽ പണിമുടക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്കുന്നത്. 

Also Read: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

പണിമുടക്ക് ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് നടക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ചർച്ച വിജയിച്ചില്ല. പരാജയപ്പെടുകയായിരുന്നു. സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചു ഉത്തരവിറക്കിയിട്ടുണ്ടെകിലും പിന്മാറില്ലെന്ന നിലപാടിലാണ് യൂണിയൻ. 

എല്ലാ മാസവും അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായതാണ് പണിമുടക്കിനുള്ള പ്രധാന കാരണം. ടിഡിഎഫിന്‍റെ 24 മണിക്കൂർ പണിമുടക്കിന് എസ്.ടി.യു, എഫ്. എഫ്. ജെ യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.  പണിമുടക്കിനെ നേരിടാൻ ഉറപ്പിച്ച മാനേജ്മെന്‍റ് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രിയും നിർദേശിച്ചിട്ടുണ്ട്. പരമാവധി താൽക്കാലിക ജീവനക്കാരെ ഡ്യൂട്ടിക്ക് ഇറക്കി സർവീസുകൾ നടത്താനും ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ മാറ്റിനിർത്താനും ആരോഗ്യ അത്യാഹിതങ്ങളിൽ ഒഴികെ അവധി നൽകരുതെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എകുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. 

Also Read: ഫിറ്റ്‌മെൻ്റ് ഘടകം എങ്ങനെ തീരുമാനിക്കും? ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും? അറിയാം...

ഇതിനിടയിൽ പണിമുടക്കിനെതിരെ ഗതാഗത വകുപ്പ് മന്ത്രി K.B ഗണേഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തി.  ശമ്പളത്തിനും മറ്റ് ആനുകൂല്യത്തിനും സമരം ചെയ്തത് കൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കണ്ടെന്നും. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാൽ തന്നിരിക്കുമെന്നും ശമ്പളം തരാൻ വേണ്ടി ബാങ്കിൽ ഫണ്ട് വിതരണത്തിനായി ബന്ധപ്പെട്ടവർ നിൽക്കുമ്പോൾ സമരവും മുദ്രാവാക്യം വിളിയും നല്ലതാണോ എന്ന് സമരക്കാർ ചിന്തിക്കണമെന്നു  മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News