ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ഫൈനലിൽ 9 വിക്കറ്റിനാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം നിലനിർത്തിയത്. ടീമിനെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പ്രതിഫലനമാണിതെന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണെന്നായിരുന്നു ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ പ്രതികരണം.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ കിരീടം ഉയർത്തിയത്. ഗൊങ്കടി തൃഷ (44), സനിക ചാല്‍കെ (26) എന്നിവർ പുറത്താവാതെ നിന്നു. കമാലിനിയുടെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും തൃഷ - ചാല്‍കെ കൂട്ടുകെട്ട് ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 48 റണ്‍സ് ആണ് നേടിയത്. തൃഷ എട്ട് ബൗണ്ടറികള്‍ നേടിയപ്പോൾ ചാല്‍ക്കെ നേടിയത് നാല് ബൗണ്ടറികളാണ്.
മൂന്ന് വിക്കറ്റ് നേടിയ തൃഷ നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്. ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും പരാജയത്തിന്റെ കയ്പറിയാതെയാണ് ഇന്ത്യം കിരീടം നിലനിർത്തിയത്. 2023-ൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ടീമിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓൾ ഔട്ട് ആകുകയായിരുന്നു. പവര്‍ പ്ലേ തീരുന്നിന് മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് നഷ്ടമാകുമ്പോൾ 11 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. തുടർന്ന് നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയുടെയും (16) വിക്കറ്റ് നഷ്ടമായി. ഷബ്‌നത്തിന്റെ പന്തില്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.
കയ്‌ല റെയ്‌നെകെ (7), കരാബോ മെസോ (10), മീകെ വാന്‍ വൂസ്റ്റ് (23), സെഷ്‌നി നായ്ഡു തൃഷയുടെ പന്തില്‍ ബൗള്‍ഡായി, ഫയ് കൗളിംഗ് (15), മൊണാലിസ ലെഗോഡി (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.