Crim News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Crime News: സ​ഹോ​ദ​ര​നെ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട് ക​ട​യി​ൽ പോ​യി മി​ഠാ​യി വാ​ങ്ങി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീഡിപ്പിച്ചുവെന്നാണ് പരാതി.

Written by - Ajitha Kumari | Last Updated : Feb 2, 2025, 04:41 PM IST
  • പ​ത്താം ക്ലാ​സുകാരിയെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചെന്ന് പ​രാ​തി
  • സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം വെ​ടി​വെ​ച്ചാ​ൻ​കോ​വി​ൽ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈനിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Crim News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: പ​ത്താം ക്ലാ​സുകാരിയെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പീ​ഡി​പ്പിച്ചെന്ന് പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം വെ​ടി​വെ​ച്ചാ​ൻ​കോ​വി​ൽ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈനിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  സാമ്പത്തവം നടന്നത് തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. 

Also Read: ഒറിജിനൽ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ പിടിയിൽ

ക​ഴി​ഞ്ഞ 24 ന് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ഒ​രു​മി​ച്ച് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്നതിനിടയിൽ വ​ഴി​യി​ൽ വച്ച് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി അ​ച്ഛ​​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും സ്കൂ​ളി​ൽ കൊ​ണ്ടാ​ക്കാമെന്നും പ​റ​ഞ്ഞ് കു​ട്ടി​ക​ളെ ബൈ​ക്കി​ൽ ക​യ​റ്റുകയും.  ശേഷം സ​ഹോ​ദ​ര​നെ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട് ക​ട​യി​ൽ പോ​യി മി​ഠാ​യി വാ​ങ്ങി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീഡിപ്പിച്ചുവെന്നാണ് പരാതി. 

ശേഷം 29 ന് ​ശാ​രീ​രി​ക അ​സ്വ​സ്ഥ​ത വ​ന്ന​തി​നെ തു​ട​ർ​ന്ന് പെൺകുട്ടിയെ ആ​ശു​പ​ത്രി​യി​ൽ കൊണ്ടു പോ​യപ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി കാ​ര്യ​ങ്ങ​ൾ തുറന്നുപറഞ്ഞത്. തുടർന്ന് സിസിടിവി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ അന്വേഷണത്തിൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും സ​ദ്ദാം ഹു​സൈ​നെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു.

Also Read: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഈ രാശിക്കാർ ഇനി സമ്പന്നർ, തൊഴിൽ ബിസിനസിൽ നേട്ടങ്ങൾ!

നേ​ര​ത്തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​ന്ത​ള​ത്തും ര​ണ്ട് പോ​ക്സോ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ദ്ദാം ഹു​സൈ​ൻ എന്ന് പോലീസ് പറഞ്ഞു.  ഇയാൾ തി​രു​വ​ന​ന്ത​പു​രത്തെ സ്വ​കാ​ര്യ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്.  സംഭവത്തിൽ പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്.​

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News