കോഴിക്കോട്: ചേവരമ്പലം ബൈപാസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫുഡ് ഡെലിവറി ജീവനക്കാരനും എലത്തൂർ സ്വദേശിയുമായ എം രഞ്ജിത്ത് ആണ് മരിച്ചത്. ബൈക്ക് വെള്ളക്കെട്ടിൽ വീണാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. രണ്ടാമത്തെ തവണയാണ് ഇവിടെ ഇത്തരത്തിൽ അപകടമുണ്ടാകുന്നത്. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ വെള്ളക്കെട്ടിൽ വീണാണ് രഞ്ജിത്ത് മരിച്ചത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രിയിൽ ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
അതേസമയം കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെ പൊലീസുകാരൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് ആണ് ശ്യാം പ്രസാദിനെ മർദിച്ചത്. ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. ഇന്നലെ രാത്രി ജിബിൻ തട്ടുകടയിൽ അക്രമം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെ പ്രതി ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.