Health Tips | മികച്ച ആരോ​ഗ്യത്തിന് പയറുവർ​ഗങ്ങൾ ഉത്തമം; പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇങ്ങനെ...

നല്ല ആരോ​ഗ്യമുള്ളവരായി നമ്മെ നിലനിർത്തുന്നതിൽ പയറുവർ​ഗങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 03:42 PM IST
  • ആഴ്ചയിൽ കുറ‍ഞ്ഞത് അഞ്ച് തരം പയറുവർ​ഗങ്ങൾ വ്യത്യസ്ത രീതിയിൽ കഴിക്കുക
  • പയറുവർ​ഗങ്ങൾ കുതിർത്ത് മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്
  • പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പയറുവർ​ഗങ്ങൾ
Health Tips | മികച്ച ആരോ​ഗ്യത്തിന് പയറുവർ​ഗങ്ങൾ ഉത്തമം; പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇങ്ങനെ...

ആരോഗ്യമുള്ളവരായിരിക്കാൻ മികച്ച ഭക്ഷണം കഴിക്കുന്ന എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ആരോഗ്യകരവും അപകടരഹിതവുമായ ജീവിതം നയിക്കാൻ, ഭക്ഷണം പ്രധാനമാണ്. നല്ല ആരോ​ഗ്യമുള്ളവരായി നമ്മെ നിലനിർത്തുന്നതിൽ പയറുവർ​ഗങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പയറുവർ​ഗങ്ങൾ അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. പയറുവർ​ഗങ്ങൾ ശരിയായ രീതിയിൽ എങ്ങനെ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് നോക്കാം.

പോഷകാഹാര വിദഗ്ധ റുജുത ദിവേകർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നു. ആഴ്ചയിൽ കുറ‍ഞ്ഞത് അഞ്ച് തരം പയറുവർ​ഗങ്ങൾ വ്യത്യസ്ത രീതിയിൽ കഴിക്കുക. പയറുവർ​ഗങ്ങൾ കുതിർത്ത് മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പയറുവർ​ഗങ്ങൾ. എന്നാൽ, പലർക്കും ഇവ കഴിക്കുമ്പോൾ ഗ്യാസ്, വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയവ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പയറുവർ​ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് വളരെ മികച്ച ആരോ​ഗ്യം പ്രധാനം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News