Chanakya Niti: ഈ സമയങ്ങളിൽ മിണ്ടാതിരിക്കുന്നത് ഉചിതം! നിശബ്ദത ആയുധമാക്കേണ്ടത് എപ്പോൾ?

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. 

ജീവിതത്തിലെ സമസ്ത് മേഖലകളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന്റെ വചനങ്ങൾക്ക് ആരാധകർ ഏറെയാണ്.

1 /6

ജീവിതത്തിൽ ഒരു വ്യക്തി ഏതൊക്കെ സാഹചര്യത്തിൽ സംസാരിക്കണമെന്നും എപ്പോഴൊക്കെ നിശബ്ദത പാലിക്കണമെന്നും അദ്ദേഹം പഠിപ്പിക്കുന്നു.    

2 /6

കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കരുത്. അവരെ സംസാരിക്കാൻ അനുവദിക്കണം.    

3 /6

സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ കേൾക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ സംസാരിച്ച് കഴിഞ്ഞ ശേഷം സമാധാനത്തോടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.    

4 /6

ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ വീക്ഷിക്കുക. തങ്ങളുടെ സംസാരത്തില്‍ അവര്‍ തല്‍പ്പരരാണോ എന്ന് അവരുടെ ഭാവപ്രകടനങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കുക.    

5 /6

മഠയന്മാര്‍, ദുര്‍വാശിയുള്ളവര്‍, ക്രൂരന്മാര്‍, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ളവർ തുടങ്ങിയ ആളുകളോട് നിശബ്ദത പാലിക്കുകയാണ് ഉചിതം.    

6 /6

എന്തെങ്കിലും സംഘര്‍ഷങ്ങളുടെയോ പ്രശ്‌നങ്ങളുടെയോ സാഹചര്യത്തിൽ മറുഭാഗത്തുള്ളയാള്‍ പറയുന്നത് മിണ്ടാതെ കേള്‍ക്കുകയും സമാധാനം കൈവിടാതെ പ്രതികരിക്കുകയും വേണം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola