8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രം അംഗീകാരം നൽകി കഴിഞ്ഞു. ഇപ്പോഴിതാ കമ്മീഷൻ രൂപപ്പെടുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും? ശമ്പളം എത്രത്തോളം വർധിക്കും എന്നിങ്ങനെയുള്ള ചിന്തയിലാണ് ജീവനക്കാരും പെൻഷൻകാരും.
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു.
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഒന്നും ആയിട്ടില്ല എന്നൊക്കെ വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് മോദി സർക്കാർ കമ്മീഷന് അംഗീകാരം നൽകികൊണ്ടുള്ള വാർത്ത പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് എട്ടാം കമ്മീഷന് അംഗീകാരം നൽകിയത്. ഇതിലൂടെ കേന്ദ്ര സർക്കാർ 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും സന്തോഷവാർത്ത നല്കിയിരിക്കുകയാണ്
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്നത് ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ കമ്മീഷനിലൂടെ ഇവർ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ എന്നുപറയുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്ര വർധിക്കും? പെൻഷനിൽ എത്രത്തോളം മാറ്റം വരും? എന്നൊക്കെയാണ്...
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതോടെ ഫിറ്റ്‌മെൻ്റ് ഘടകത്തിൽ വലിയ മാറ്റമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഫിറ്റ്‌മെൻ്റ് ഘടകത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നത്
എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്‌മെൻ്റ് ഫാക്ടർ 1.92 നും 2.86 നും ഇടയിലായിരിക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിറ്റ്‌മെൻ്റ് ഘടകം 2.86 ആയി അംഗീകരിച്ചാൽ അത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനീളും ഗണ്യമായി വർദ്ധനവുണ്ടാകും
അതുപോലെ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.86 ആക്കിയാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്
അതുപോലെ തന്നെ പെൻഷൻകാരുടെ പെൻഷനിലും നല്ല വർദ്ധനവ് ഉണ്ടാകും. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഏകദേശം 30 ശതമാനത്തോളം വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.86 ആയി ഉറപ്പിച്ചാൽ കുറഞ്ഞ പെൻഷൻ നിലവിലുള്ള 9000 രൂപയിൽ നിന്നും 25,740 രൂപയായി വർധിക്കും
അതുപോലെ ഫിറ്റ്‌മെൻ്റ് ഫാക്‌ടർ 2.57 ൽ നിന്ന് 2.86 ആയി ഉയർന്നാൽ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 12.56 ലക്ഷം രൂപയായേക്കുമെന്നും സൂചനയുണ്ട്. ഇത് വിരമിക്കുന്ന സമയത്ത് വലിയൊരു ആശ്വാസമായിരിക്കും
എട്ടാം ശമ്പള കമ്മീഷനിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം 25% മുതൽ 35% വരെ വർദ്ധിപ്പിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. നിലവിലെ സാമ്പത്തിക സാഹചര്യം, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും സാധാരണയായി വിലയിരുത്തുന്നത്.
2016 ൽ ആണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. ഇതിലൂടെ മിനിമം വേതനം പ്രതിമാസം 18,000 രൂപയും പരമാവധി വേതനം 2,50,000 ആകുകയും ചെയ്തു.
ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026 ൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണം വേണ്ടിവന്നത്. പുതിയ കമ്മീഷൻ രൂപീകരിക്കുന്നതോട അടിസ്ഥാന ശമ്പളം, അലവൻസ്, ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവയിൽ വലിയ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും
നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ പിടിച്ചു വച്ചിരിക്കുന്ന 18 മാസത്തെ ഡിഎ അരിയറിൽ സന്തോഷിക്കാനുള്ള വക ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ