നിങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ചായ (Milk Tea) കുടിച്ചും ശരീരഭാരം (Weight Loss) കുറയ്ക്കാൻ സാധിക്കും. ചായ ശരീരത്തിലെ കൊഴുപ്പ് (Body Fat) കുറയ്ക്കാൻ സഹായിക്കും. ഇത് എല്ലാവര്ക്കും അറിയുന്ന കാര്യവുമാണ്. എന്നാൽ ഒരു പ്രത്യേക രീതിയിൽ ചായ ഉണ്ടാക്കി, കൃത്യമായ ഇടവേളകളിൽ കുടിക്കുന്നത് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും. കൂടാതെ മലബന്ധം, ഉയർന്ന രക്ത സമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും.
ഇത് കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യം ഒഴിഞ്ഞ വയറിൽ ഒരിക്കലും ഈ ചായ കുടിക്കാൻ പാടില്ല. അത് പോലെ തന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടൻ തന്നെയും ഈ ചായ കുടിക്കാൻ പാടില്ല. നിങ്ങൾ വളരെയധികം ക്ഷീണിച്ചിരിക്കുന്ന സമയത്ത് തന്നെ ഈ ചായ കുടിച്ചത് നിങ്ങൾക്ക് കൂടുതൽ ഗുണം ലഭിക്കും.
ഈ ചായ ഉണ്ടാക്കേണ്ടത് എങ്ങനെ?
ചേരുവകൾ
1) ചായ പൊടി
2) ഇഞ്ചി പുല്ല്
3 ) കോകോ പൊടി - 2 സ്പൂൺ
4) പാൽ
5) ഷുഗർ ഫ്രീ
6) ഒരു കപ്പ് വെള്ളം
ALSO READ: Jeera Water Side Effect: നിങ്ങൾക്ക് ഈ അസുഖമുണ്ടെങ്കിൽ ജീരക വെള്ളം കുടിക്കരുത്, സ്ഥിതി വഷളാകും
ഉണ്ടാക്കേണ്ടത് എങ്ങനെ ?
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ചതച്ച ഇഞ്ചി പുല്ല് ഇട്ട് നന്നായി ഇളക്കുക. ഒരു കപ്പിൽ കോകോ പൊടിയും, ഷുഗർ ഫ്രീയും ഒരുമിച്ച് ചേർത്ത് വെക്കുക. വെളളം നന്നായി തിളപ്പിച്ചതിന് ശേഷം ചായ പൊടിയിടുക. എന്നിട്ട് ഇതിലേക്ക് പാലും ചേർക്കുക.
ALSO READ: Turmeric Milk ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം
പാൽ ഒഴിച്ചതിന് ശേഷം നന്നായി തിളപ്പിക്കണം. ഇത് നന്നായി തിളച്ചതിന് ശേഷം അരിച്ചെടുക്കുക. കോകോ പൊടിയും പഞ്ചസാരയും ചേർത്ത് വെച്ചിരിക്കുന്ന കപ്പിലേക്ക് തന്നെ ചായ അരിച്ച് ഒഴിക്കണം. എന്നിട്ട് ഇത് നന്നായി ചേർത്തിളക്കിയ ശേഷം കുടിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...