ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ പാനീയങ്ങൾ ശീലമാക്കുന്നത് ദഹനം മികച്ചതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ആരോഗ്യം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
നാരങ്ങ വെള്ളം: മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്ന ഫലപ്രദമായ പാനീയമാണ് നാരങ്ങ വെള്ളം. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നാരങ്ങവെള്ളം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു.
ഇഞ്ചി ചായ: ഇഞ്ചി ചായ ദഹനത്തിന് മികച്ചതാണ്. ഇത് ഉപാപചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാനും സഹായിക്കുന്നു. ഇഞ്ചി ചായ കുടിക്കുന്നത് വയറുവേദന പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുകയും കൊഴുപ്പ് കത്തിക്കുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ALSO READ: വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വേഗത്തിൽ കുറയ്ക്കാം
ഗ്രീൻ ടീ: ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ ഗ്രീൻ ടീ മെറ്റബോളിസം വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കുക്കുമ്പർ മിന്റ് വാട്ടർ: കുക്കുമ്പർ മിന്റ് വാട്ടർ ഉന്മേഷദായകമായ പാനീയമാണ്. ഇത് ദഹനം മികച്ചതാക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. വെള്ളരിക്കയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ്. ഇത് ദഹനം മികച്ചതാക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. പുതിനയില വായുടെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്.
ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗർ ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇത് ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മികച്ചതാക്കാനും എസിവി സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.