ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ - എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ഏറ്റുമാനൂർ പോലീസാണ് നാല് പ്രതികളേയും ഇന്നലെ വൈകിട്ട് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 11:27 AM IST
  • ഹർത്താലിനിടയിലെ അക്രമം
  • ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു
  • ബസ് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ - എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം: കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ ഇരുവരും ബൈക്കിലെത്തിയാണ് ബേക്കറിക്ക് നേരെ ആക്രമണം നടത്തിയത്.

Also Read: കേരളം പിടിക്കാൻ കർമ്മ പദ്ധതി; 6 മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി

ഇവരെ കൂടാതെ തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പോലീസാണ് നാല് പ്രതികളേയും ഇന്നലെ വൈകിട്ട് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; 8 സംസ്ഥാനങ്ങളിൽ വീണ്ടും റെയ്‌ഡ്, നിരവധി പേർ കസ്റ്റഡിയിൽ!

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐക്കെതിരെ റെയ്ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടക്കുന്നത് എന്നാണ് പ്രാഥമിക വിവരം.  നിരവധി പിഎഫ്ഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.  എന്നാൽ റെയ്‌ഡ്‌ നടത്തുന്നത് എൻഐഎ അല്ല എന്ന റിപ്പോർട്ടുമുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. കർണാടകത്തിൽ ചാമരാജ്‍നഗർ, കൽബുർഗി എന്നിവിടങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. 

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർണാടക, അസം, ഡൽഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നതായിട്ടാണ് വിവരം.  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പോലീസ് നടത്തിയ റെയ്ഡിൽ അസമിലെ കാംരൂപ് ജില്ലയിലെ നാഗർബെര മേഖലയിൽ നിന്നും ഏഴ് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.  പൂനെയിൽ ആറ് പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ സിയാന, സരൂർപൂർ, മീററ്റിലെ ലിസ്രി ഗേറ്റ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ റെയ്ഡ് തുടരുകയാണ്. മീററ്റ്, ബുലന്ദ്ഷഹർ, സീതാപൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. അന്വേഷണ ഏജൻസികൾക്കൊപ്പം ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെയും ലോക്കൽ പോലീസിൻ്റെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രി മുതൽ ഡൽഹിയിൽ പരിശോധനയും റെയ്ഡും നടത്തുന്നത്. ഷഹീൻ ബാഗ് ജാമിയ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 12 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News