Fixed Deposit Rates in India: ഭാവിയിലേക്കുള്ള കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
പലിശ കുറവാണ് എങ്കിലും ഇന്ത്യയിലെ സാധാരണക്കാർ ഇന്നും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്നതും സുരക്ഷിതവുമായ പലിശ നിരക്കുകളിൽ ഒന്നാണ് FD വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ബാങ്കുകള്‍ അവരുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൊറോണ മഹാമാരി മൂലം Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു എങ്കിലും ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബാങ്കുകൾ വീണ്ടും FD പലിശ നിരക്ക് ഉയർത്തുകയാണ്.
പൊതുവേ, സമ്പദ്വ്യവസ്ഥയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനാണ് പലിശ നിരക്ക് ഉയർത്തുന്നത്. ഇത് പകരമായി പണപ്പെരുപ്പ നിരക്ക് കുറയുന്നു. കാരണം നിക്ഷേപങ്ങൾക്ക് ശേഷം നിക്ഷേപകരുടെ കൈയിൽ ഡിസ്പോസിബിൾ പണം കുറവായിരിയ്ക്കും എന്നതുതന്നെ.
FD പലിശ നിരക്കുകൾ കാലാവധിയും നിക്ഷേപത്തിന്റെ തുകയും അനുസരിച്ച് വ്യത്യാസപ്പെടുന്നു. 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപ കാലാവധി. നിക്ഷേപിച്ച തുക 2 കോടിയിൽ താഴെ, 2 കോടി മുതൽ 5 കോടി വരെ, 5 കോടിക്ക് മുകളിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.
ഇന്നത്തെക്കാലത്ത് സ്ഥിര നിക്ഷേപങ്ങള്‍ 10 വര്‍ഷം വരെ നിക്ഷേപിക്കുന്നവര്‍ വളരെ കുറവാണ്. കുറഞ്ഞ കാലയളവിലേയ്ക്ക് നിക്ഷേപിക്കാനാണ് ഇന്ന് ആളുകള്‍ക്ക് താത്പര്യം.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ ഏതാണ് എന്ന് നോക്കാം. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളും 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളവുമാണ് ഇവിടെ പരിഗണിച്ചിരിയ്ക്കുന്നത്. വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകളിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
അതനുസരിച്ച്, നിലവിൽ, ബന്ധൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള 3 വർഷത്തിൽ താഴെ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് മികച്ച FD നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇൻഡസ് ഇൻഡ് ബാങ്കും ആർബിഎൽ ബാങ്കുമാണ് തൊട്ടുപിന്നിൽ.
പലിശ നിരക്കുകള്‍ ചുവടെ: -
ബന്ധൻ ബാങ്ക് - 6.25%
ഇൻഡസ് ഇൻഡ് ബാങ്ക് - 6%
ആർബിഎൽ ബാങ്ക് - 6%
ഡിസിബി ബാങ്ക് - 5.50%
ആക്സിസ് ബാങ്ക് - 5.40%
എച്ച്ഡിഎഫ്സി ബാങ്ക് - 5.20%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) - 5.10%
FD നിരക്കുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ( Facts About FD Rates in India That You Need To Know)
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposit) വ്യത്യസ്ത പലിശ നിരക്ക് ലഭിക്കും. ഇത് സാധാരണ പൗരന്മാരുടെ പലിശ നിരക്കിനേക്കാൾ കൂടുതലാണ്.
FDയിൽ നിന്ന് ലഭിക്കുന്ന പലിശ TDSന് വിധേയമാണ്.
സ്ഥിര നിക്ഷേപങ്ങൾക്ക് പാൻ കാർഡ് സമർപ്പിക്കേണ്ടത് ആവശ്യമാണ്. സമർപ്പിക്കാത്ത സാഹചര്യത്തിൽ, ഉയർന്ന TDS ഈടാക്കും
സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിൻവലിക്കുമ്പോൾ ബാങ്ക് പിഴ ഈടാക്കും. ഈ തുക ഓരോ ബാങ്കിനും വ്യത്യസ്തമാണ്.
NRI പൗരന്മാർക്ക് സീനിയർ സിറ്റിസൺ FD നിരക്കുകൾ ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...