7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റവും ശമ്പള വർധനയും ഉടൻ; അറിയേണ്ടതെല്ലാം

Central Government Increment : ഓഫീസർമാർ നൽകുന്ന റാങ്ക് അനുസരിച്ചായിരിക്കും ഉദ്യോഗസ്ഥരുടെ  ഉദ്യോഗക്കയറ്റവും ശമ്പള വർധനയും തീരുമാനിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 02:46 PM IST
  • ജൂൺ 30 വരെ സെൽഫ് അസ്സെസ്സ്മെന്റ് ഫോം അടങ്ങിയ അപ്പ്രൈസൽ ഫോം ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ കഴിയും. അവരവരുടെ റിപ്പോർട്ടിങ് ഓഫീസർമാർക്കാണ് ഫോം നൽകേണ്ടത്.
  • ഓഫീസർമാർ നൽകുന്ന റാങ്ക് അനുസരിച്ചായിരിക്കും ഉദ്യോഗസ്ഥരുടെ ഉദ്യോഗക്കയറ്റവും ശമ്പള വർധനയും തീരുമാനിക്കുന്നത്.
  • രണ്ട് വർഷത്തിന് ശേഷമാണ് ശേഷമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ വാർഷിക പ്രകടന വിലയിരുത്തൽ നടത്തുന്നത്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റവും ശമ്പള വർധനയും ഉടൻ; അറിയേണ്ടതെല്ലാം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ വർധിക്കും. അതിനോടൊപ്പം തന്നെ ഉദ്യോഗക്കയറ്റം നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിന് അനുസരിച്ച് ഉദ്യോഗസ്ഥരുടെ സെൽഫ് അസ്സെസ്സ്മെന്റ് ഫോം ഉൾപ്പെട്ട അപ്രൈസൽ പോർട്ടൽ ഉദ്യോഗസ്ഥർക്കായി തുറന്ന് കഴിഞ്ഞു. ജൂൺ 30 വരെ സെൽഫ് അസ്സെസ്സ്മെന്റ് ഫോം അടങ്ങിയ അപ്പ്രൈസൽ ഫോം ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ കഴിയും. അവരവരുടെ റിപ്പോർട്ടിങ് ഓഫീസർമാർക്കാണ് ഫോം നൽകേണ്ടത്.

ഓഫീസർമാർ നൽകുന്ന റാങ്ക് അനുസരിച്ചായിരിക്കും ഉദ്യോഗസ്ഥരുടെ  ഉദ്യോഗക്കയറ്റവും ശമ്പള വർധനയും തീരുമാനിക്കുന്നത്. ഇപിഎഫ്ഒയുടെ ആനുവൽ അസ്സെസ്സ്മെന്റ് റിപ്പോർട്ട് മൊഡ്യൂൾ പൂർത്തിയായതായും, ഫോമുകൾ അടങ്ങിയ പോർട്ടൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ എല്ലാ ഉദ്യോഗസ്ഥർക്കും ശമ്പള വർധന ലഭിക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാർക്കാണ് പോർട്ടൽ തുറക്കുന്നത്.

ALSO READ: Major Financial Changes in June 2022: കാർ ഇൻഷുറൻസ് പ്രീമിയം മുതൽ ഹോം ലോൺ പലിശ വരെ, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ സാമ്പത്തിക മാറ്റങ്ങള്‍ അറിയാം

ജൂലൈ 31  ഓട് കൂടിയാണ് അപ്രൈസൽ പൂർത്തിയാകുന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിനോടക്ക് തന്നെ ഫോമുകൾ ഓൺലൈനായി നൽകി കഴിഞ്ഞു. ശമ്പള വർധനയുടെയും നടപടികൾ ആരംഭിച്ച് കഴിഞ്ഞു. രണ്ട് വർഷത്തിന് ശേഷമാണ് ശേഷമാണ്  കേന്ദ്ര സർക്കാർ ജീവനക്കാരുടെ വാർഷിക പ്രകടന വിലയിരുത്തൽ നടത്തുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരും വളരെയധികം പ്രതീക്ഷയിലാണ്.

ശമ്പളവർദ്ധനവിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് ഡിഎ അഥവാ ഡിയറൻസ് അലവൻസും ലഭിക്കും. ജൂലൈയിൽ ഡയറൻസ് അലവൻസ് വർധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനവും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിയറൻസ് അലവൻസ് നാല് ശതമാനം വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 34 ശതമാനമാണ്. വർദ്ധന വരുന്നതോടെ ഇത് 38 ശതമാനം ആകുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News