Astro Tips for Sleep: ഉറക്കമില്ലായ്മയ അലട്ടുന്നുവോ...? പ്രശ്നക്കാർ ജാതകത്തിലെ ഈ ​ഗ്രഹങ്ങളാകാം! ഈ പരിഹാരങ്ങൾ ചെയ്യൂ

Connection between Astrology and Sleep: നിങ്ങൾ പതിവായി ഉറക്കമില്ലായ്മ എന്ന് പ്രശ്നം നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെങ്കിൽ ഇതിന്റെ കാരണം നിങ്ങളെ ജാതകത്തിലെ ഗ്രഹങ്ങളാണ്. പ്രധാനമായും...

Written by - Zee Malayalam News Desk | Last Updated : Apr 19, 2024, 08:28 PM IST
  • ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം നല്ലതാണെങ്കിൽ ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.
  • എന്നാൽ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം മോശമാണെങ്കിൽ ദാരിദ്ര്യം, മാനസിക പിരിമുറുക്കങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ അലട്ടും.
Astro Tips for Sleep: ഉറക്കമില്ലായ്മയ അലട്ടുന്നുവോ...? പ്രശ്നക്കാർ ജാതകത്തിലെ ഈ ​ഗ്രഹങ്ങളാകാം! ഈ പരിഹാരങ്ങൾ ചെയ്യൂ

ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം നല്ലതാണെങ്കിൽ ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. എന്നാൽ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം മോശമാണെങ്കിൽ ദാരിദ്ര്യം, മാനസിക പിരിമുറുക്കങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ അലട്ടും. ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. പല ആരോഗ്യപ്രശ്നം ഉള്ളവർക്കും ഉറക്കമില്ലായ്മ എന്നത് സാധാരണമായി കണക്കാക്കാം. എന്നാൽ ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെതന്നെ പലരും ഉറക്കമില്ലായ്മ നേരിടുന്നുണ്ട്.

ഏതൊക്കെ ഡോക്ടർമാരെ കാണിച്ചാലും എത്ര മരുന്നു കഴിച്ചാലും അവർക്ക് സുഖമായ നിദ്ര ലഭിക്കുന്നില്ല. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം ശരിയായ ഭാഗത്തല്ലെങ്കിലും ഇത്തരത്തിൽ ഉറക്കമില്ലായ് എന്ന പ്രശ്നം നേരിടേണ്ടി വരും എന്നാണ് പറയുന്നത്. ആ ഗ്രഹങ്ങളെ കുറിച്ചും അതിനു ചെയ്യേണ്ട പരിഹാരക്രിയകളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്.

 ഈ ഗ്രഹങ്ങൾ ആയിരിക്കാം കാരണം

നിങ്ങൾ പതിവായി ഉറക്കമില്ലായ്മ എന്ന് പ്രശ്നം നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെങ്കിൽ ഇതിന്റെ കാരണം നിങ്ങളെ ജാതകത്തിലെ ഗ്രഹങ്ങളാണ്. പ്രധാനമായും ശനി. ജാതകത്തിൽ ശനി ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ ഉറക്കമില്ലായ്മ നേരിടേണ്ടി വരുന്നു. പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും. അതുപോലെതന്നെ ശനി ജാതകത്തിൽ ദുർബലമാണെങ്കിലും ഉറക്കമില്ലായ്മയും അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും ആ വ്യക്തിയെ അലട്ടിക്കൊണ്ടിരിക്കും.

ALSO READ: ഈ നക്ഷത്രക്കാര്‍ക്ക് ചതിയും വഞ്ചനയും അറിയില്ല; കണ്ണടച്ച് വിശ്വസിക്കാം

ഇതുകൂടാതെ ജാതകത്തിൽ ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ ബലഹീനരാണെങ്കിലും ഒരാൾക്ക് നല്ല ഉറക്കം ലഭിക്കില്ല എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇത് ഇവരെ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയ്ക്കും, ക്ഷീണത്തിനും കാരണമാക്കുന്നു. ഉറക്കമില്ലായ്മയാണ് ഇവർക്ക് എപ്പോഴും നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നം..

പരിഹാരത്തിനായി ഈ കാര്യങ്ങൾ ചെയ്യും

നിങ്ങൾ ജീവിതത്തിൽ ഉറക്കമില്ലായ്മ നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ കഴുത്തിൽ ഒരു വെള്ളി ചെയിൻ ധരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം ശക്തമാവുകയും, മാനസിക പിരിമുറുക്കവും ഉറക്കമില്ലായ്മയും ഇല്ലാതാവുകയും ചെയ്യും. അതുപോലെതന്നെ നിങ്ങളുടെ കിടപ്പുമുറിയിലെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകണം. നല്ല ഉറക്കത്തിന് മുറിയുടെ നിറം പിങ്ക് അല്ലെങ്കിൽ ക്രീം പെയിന്റ് അടിക്കുന്നതാണ് നല്ലത്. മുറിയിൽ എപ്പോഴും നല്ല സുഖം നിലനിർത്താൻ ശ്രമിക്കുക. കൂടാതെ രാവിലെ പൂജയ്ക്ക് ശേഷം കിടപ്പുമുറയിൽ ഗംഗാജലം തളിക്കുക ഇവയെല്ലാം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News