ന്യൂഡൽഹി: നിലവിൽ, ടെലികോം വിപണിയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനികൾ ദിനംപ്രതി പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ട്. കുറഞ്ഞ പണത്തിൽ ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിൽ Data, Calling, SMS എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതുപോലെതന്നെ Vi യും തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി മികച്ച ഓഫറുകൾ കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫറുകൾ വിലകുറഞ്ഞതും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്. കൂടാതെ ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസേന 10 രൂപ, 13 രൂപ, 7 രൂപ മാത്രമെ ചെലവാകുകയുള്ളു.
വോഡഫോൺ ഐഡിയയുടെ 398 രൂപയുടെ പ്ലാൻ
ഈ പ്ലാനിൽ ദിവസവും 3GB ഡാറ്റ ലഭ്യമാകും. പദ്ധതിയുടെ കാലാവധി 28 ദിവസമാണ്. ഇതിൽ പരിധിയില്ലാത്ത കോളുകളുടെ ആനുകൂല്യവും ഉണ്ട്. ഇത് കൂടാതെ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. Vi മൂവിയുടേയും ടിവിയിലേക്കുമുള്ള ആക്സസ് അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസേന 14.21 രൂപ ചെലവാകും.
401 രൂപയുടെ പ്ലാൻ
വോഡഫോൺ ഐഡിയയുടെ ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്. ഇതിൽ പ്രതിദിനം 3 GB ഡാറ്റയോടൊപ്പം 16 ജിബി അധികമായും ലഭിക്കും. പ്രതിദിനം 100 എസ്എംഎസിന്റെ ആനുകൂല്യവും പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്നുണ്ട്. ജിയോയുടെ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭ്യമാണ്. ആപ്പിൽ 1 വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, Vi Movies ന്റെ ആക്സസ് എന്നിവ ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് ദിവസവും 14.31 രൂപ ചെലവാകും.
Also Read: Covid Crisis: കന്നഡ സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സഹായമെത്തിച്ച് കെജിഎഫ് താരം
249 രൂപയുടെ പ്ലാൻ
Vodafone-Idea യുടെ 249 രൂപയുടെ പ്ലാനിൽ 1.5 GB ഡാറ്റ ദിവസവും ലഭ്യമാണ്. ഈ പ്ലാനിന്റെ വില ദിവസേന അനുസരിച്ച് വിഭജിച്ചിട്ടുണ്ടെങ്കിൽ പ്രതിദിനം നിങ്ങൾക്ക് 8.89 രൂപ ചെലവാകും. വോയ്‌സ് കോളിംഗിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ പദ്ധതിയിൽ പരിധിയില്ലാത്ത കോളിംഗ് ലഭ്യമാണ്. ഇതിനുപുറമെ ഈ പ്ലാനിൽ ദിവസവും 100 SMS ലഭ്യമാണ്. ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...