ജനപ്രിയ സ്കൂട്ടറായ ഫാസിനോയുടെ പുതിയ 'എസ്' വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് യമഹ. നിരവധി സവിശേഷതകളുമായാണ് പുത്തൻ വേരിയന്റ് എത്തിയിരിക്കുന്നത്. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് പുതിയ ഫാസിനോ എസ് പുറത്തിറക്കിയത്. സ്കൂട്ടറിൻ്റെ പ്രാരംഭ വില 93,730 രൂപയാണ് (എക്സ് ഷോറൂം).
പവർ പെർഫോമൻസ്
8.04 ബിഎച്ച്പി പവറും 10.3 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 125 സിസി എയർ കൂൾഡ് എഞ്ചിനാണ് 2024 ഫാസിനോ എസിന് കരുത്തേകുന്നത്. 5.2 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള ഈ സ്കൂട്ടറിന് ആകെ 99 കിലോ ഭാരമുണ്ട്. മുന്നിൽ 12 ഇഞ്ച് അലോയ് വീലും പിന്നിൽ 10 ഇഞ്ച് അലോയ് വീലുമാണ് നൽകിയിരിക്കുന്നത്. ഇതിനു പുറമെ മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനും നൽകിയിട്ടുണ്ട്.
ALSO READ: ഇന്ത്യയിൽ വിവോയുടെ ആദ്യ ഫോൾഡബിൾ ഫോണായി എക്സ് ഫോൾഡ് 3 പ്രോ; ഫീച്ചറുകൾ
ആൻസർ ബാക്ക് ഫംഗ്ഷൻ
ആൻസർ ബാക്ക് ഫംഗ്ഷൻ എന്ന മികച്ച ഫീച്ചറാണ് ഈ വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. ഉപയോക്താക്കൾക്ക് അവരുടെ സ്കൂട്ടർ എവിടെ നിന്ന് വേണമെങ്കിലും കണ്ടെത്താനാകും. ഇതിനായി യമഹ സ്കൂട്ടർ ആൻസർ ബാക്ക് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആൻസർ ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ സ്കൂട്ടറിൻ്റെ രണ്ട് ഇൻഡിക്കേറ്ററുകളും ഫ്ലാഷ് ചെയ്യുകയും രണ്ട് സെക്കൻഡ് ഇടവേളയിൽ ഹോൺ മുഴക്കുകയും ചെയ്യും. ഇതിലൂടെ സ്കൂട്ടറിൻ്റെ സ്ഥാനം എവിടെയാണെന്ന് അറിയാനാകും. ഇതുകൂടാതെ, സൈലൻ്റ് സ്റ്റാർട്ടർ, ഓട്ടോമാറ്റിക് സ്റ്റാർട്ട്, സ്റ്റോപ്പ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.
നിറഭേദങ്ങളും വിലയും
യമഹ ഫാസിനോ എസ് സ്കൂട്ടർ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മാറ്റ് റെഡ്, മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും. മാറ്റ് റെഡ്, മാറ്റ് ബ്ലാക്ക് എന്നിവ 93,730 (എക്സ്-ഷോറൂം) രൂപയ്ക്കും ഡാർക്ക് മാറ്റ് ബ്ലൂ 94,530 (എക്സ്-ഷോറൂം) രൂപയ്ക്കും ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy