കോട്ടയം : വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കേരളത്തിൽ ആരംഭിച്ചതോടെ സിൽവർ ലൈൻ പദ്ധതി ഒരു അടഞ്ഞ അധ്യായമെന്ന് കെ-റെയിൽ സമര നായിക റോസിലിൻ ഫിലിപ്പ്. കേരളത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ഒരു പദ്ധതിയാണ് സിൽവർ ലൈൻ എന്ന് റോസിലിൻ പറഞ്ഞു. അതിനാൽ സിൽവർ ലൈൻ പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കേസുകളും പിൻവലിക്കണമെന്നും റോസിലിൻ ആവശ്യപ്പെട്ടു.
" വന്ദേ ഭാരത് വന്നതോടു കൂടി കെ-റെയിൽ ഒരു അടഞ്ഞ അധ്യായമാണെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് കെ-റെയിൽ വേണ്ട കേരളം മതി. അതുപോലെ തന്നെ ഞങ്ങൾക്കെതിരെയെടുത്തിട്ടുള്ള കള്ള കേസുകൾ, ഞങ്ങളുടെ വീടുകളിൽ ഇരുന്ന സമരം ചെയ്തതനെതിരെയെടുത്ത കേസുകൾ പിൻവലിക്കണം" റോസ്ലിൻ മാധ്യമങ്ങളോടായി പറഞ്ഞു.
ALSO READ : Vande bharat: അത്യാധുനിക സംവിധാനങ്ങളോടെ വന്ദേഭാരത്; വന്ദേഭാരത് ട്രെയിനിലെ നൂതന സംവിധാനങ്ങളെക്കുറിച്ച് അറിയാം
വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ കന്നി സർവീസിൽ പങ്കുചേരാൻ എത്തിയതായിരുന്നു റോസ്ലിനും മറ്റ് കെ റെയിൽ സമര അനുകൂലികളും. കോട്ടയത്തുനിന്ന് എറണാകുളം വരെയാണ് ഇവർ വന്ദേ ഭാരതിൽ യാത്ര ചെയ്തത്.
അതേസമയം കോട്ടയത്ത് വന്ദേ ഭാരത് എക്സ്പ്രസ്സ്ന് വൻ വരവേൽപ്പ്. വാദ്യ മേളങ്ങളുടെ അകംമ്പടിയോടെയും, പൂക്കൾ വിതറിയുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവേ സ്റ്റേഷൻ വരവേറ്റത്. രണ്ടുമണിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രേയിൻ ഒന്നര മിനിറ്റ് പ്ലാറ്റ്ഫോമിൽ നിർത്തിയതിനുശേഷം എറണാകുളത്തേക്ക് യാത്രയായി. എറെ കൗതുകത്തോടെയും, ആവേശത്തോടെയുമാണ് ട്രെയിൻ യാത്രികർ വന്ദേ ഭാരത് എക്സ്പ്രസിനെ കോട്ടയത്തേക്ക് സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...