പത്തനംതിട്ട: ചായക്കടയിൽ വൻ സ്ഫോടനം. പത്തനംതിട്ട ആനിക്കാടാണ് സംഭവം. പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സംഭവം. രാവിലെ 10-നാണ് സംഭവം. സണ്ണി ചാക്കോ, ബോബിച്ചൻ, പി.എം ബഷീർ, കുഞ്ഞിബ്രാഹിം, രാജശേഖരൻ, ജോൺ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്.
കടയുടമ പാറ പൊട്ടിക്കുന്ന ജോലിക്കും പോവുന്നയാളാണ്. ഇദ്ദേഹത്തിൻറെ വീടും കടയോട് ചേർന്നാണുള്ളത്. രാവിലെ കടയിൽ നല്ല തിരക്കായിരുന്നു. സ്ഫോടനത്തിൽ അലമാരയുടെ ചില്ലുകളും, സോഡാ കുപ്പികളും തകർന്നു ഇങ്ങിനെയാണ് ആറ് പേർക്ക് പരിക്കേറ്റത്.
Also Read: സ്വത്തിന് വേണ്ടി അമ്മയ്ക്ക് ക്രൂര മർദ്ദനം; അസഭ്യവർഷം; കൈക്കും കാലിനും നെഞ്ചിനും പരിക്ക്
പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക മാറ്റി. സംഭവത്തിന് ശേഷം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...