നവംബറിലെ PSC പരീക്ഷകൾ പുനഃക്രമീകരിച്ചു, പരീക്ഷ കലണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യം

സംസ്ഥാനത്ത് നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 04:25 PM IST
  • നവംബറിൽ നടത്താനിരുന്ന പിഎസ്‍സി പരീക്ശകൾ പുനഃക്രമീകരിച്ചു.
  • നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
  • പരിഷ്കരിച്ച പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നവംബറിലെ PSC പരീക്ഷകൾ പുനഃക്രമീകരിച്ചു, പരീക്ഷ കലണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യം

Thiruvananthapuram: നവംബർ മാസത്തിൽ നടത്താനിരുന്ന പി.എസ്.സി (PSC) പരീക്ഷകൾ പുനഃക്രമീകരിച്ചു. സംസ്ഥാനത്ത് നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്ന (School Reopening) സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (Kerala Public Service Commission) തീരുമാനം. പരിഷ്കരിച്ച പരീക്ഷാ കലണ്ടർ (Exam Calender) വെബ്സൈറ്റിൽ (Website) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

പി എസ് സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളിലും മാറ്റമുണ്ടെന്ന് അറിയിച്ചിരുന്നു. 3 വകുപ്പുതല പരീക്ഷകൾ ഒക്ടോബർ 9, 13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27, ഒക്ടോബർ 8, 11 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റമുണ്ടായത്. 

Also Read: Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ്‌ (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 പരീക്ഷകൾ ഈമാസം 9 ന് നടക്കും. 

Also Read: PSC പരീക്ഷ നാളെ മുതൽ; കൊവിഡ് ബാധിതർക്കും എഴുതാം

2 സെഷനുകളിലായി പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ നടത്തും. രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4 വരെയുമാണ് പരീക്ഷ നടക്കുക. വെബ്സൈറ്റിൽ നിന്ന് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് ഉദ്യോഗാർത്ഥികൾ അതാത് സെന്ററുകളിൽ ഹാജരാകണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News