Night Curfew in Kerala: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു

രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ നടപ്പാക്കുന്നത്. കൊവിഡ് കടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.     

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 08:56 AM IST
  • ഇന്നു മുതൽ കേരളത്തിൽ രാത്രികാല കർഫ്യു
  • കൊവിഡ് രൂക്ഷമായി ബാധിക്കുന്നതിനെ തുടർന്നാണിത്
  • ആളുകൾ കൂട്ടം കൂടി നിന്നാൽ കർശന നടപടി
Night Curfew in Kerala: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ നടപ്പാക്കുന്നത്. 

കൊവിഡ് കടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.  ഈ നിയന്ത്രണം രണ്ടാഴ്ചത്തേക്കാണ്. ഈ സമയം ആളുകൾ കൂട്ടമായി നിൽക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നും നിർദ്ദേശമുണ്ട്.   എന്നാൽ പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. 

Also Read: Kerala Night Curfew: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണങ്ങൾ; പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളില്ല

ആവശ്യ കാര്യങ്ങളായ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാദ്ധ്യമ പ്രവർത്തകർ, രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും രാത്രി 9 മണിയ്ക്ക് ശേഷം ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം പാടില്ലയെന്നും നിർദ്ദേശത്തിലുണ്ട് .

സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്‌സുകളുടേയും സമയം രാത്രി എഴര വരെയായി ചുരുക്കിയിട്ടുണ്ട്. ചരക്ക് ഗതാഗതത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ടാകില്ല. ടാക്‌സികളിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമെ അനുവദിക്കൂ. കൂടാതെ ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല പകരം ഓൺലൈൻ ക്ലാസുകൾ ആകാം.  അതുപോലെ മെയ് വരെ പിഎസിസി പരീക്ഷകൾ പാടില്ലയെന്നും നിർദ്ദേശത്തിലുണ്ട്.

Also Read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമം 

സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സാധ്യമായ രീതിയിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് നടപ്പാക്കുന്നതിനായി ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനിക്കും.  അതുപോലെ കേരള -തമിഴ്‌നാട് അതിർത്തികളിലും ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാത്തിനും ഉപരി വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് ഫലപ്രഖ്യാപന ശേഷം ആഘോഷങ്ങൾ ഒന്നുംതന്നെ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News