Maharashtra Political Crisis Update: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ശേഷിക്കേ ആണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍ നടന്നത്. സംസ്ഥാനത്ത് ശിവസേനയും കോൺഗ്രസും എൻസിപിയും ചേര്‍ന്നുള്ള ( മഹാ വികാസ് അഘാഡി) സഖ്യമാണ് അധികാരത്തിലെങ്കിലും 5 സീറ്റുകൾ നേടി ബിജെപി എല്ലാവരെയും അമ്പരപ്പിച്ചു.
തിരഞ്ഞെടുപ്പില്‍ BJP യുടെ 5 സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ശിവസേനയുടെ രണ്ടുപേരും NCP യുടെ രണ്ടു പേരും കോണ്‍ഗ്രസിന്‍റെ ഒരാളും സഭയില്‍ എത്തി.
തിങ്കളാഴ്ച നടന്ന MLC തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ 11 വോട്ടുകൾ നേടിയാണ് ബിജെപിയിലെ പ്രസാദ് ലാഡ് വിജയിച്ചത്. ഇതോടെയാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെയുടെ നീക്കങ്ങള്‍ വെളിച്ചത്ത് വന്നത്. തിരഞ്ഞെടുപ്പിന് ശേഷം, സര്‍ക്കാരിന്‍റെ സമ്പര്‍ക്കത്തില്‍ നിന്നും അപ്രത്യക്ഷനായ ഷിൻഡെ ഗുജറാത്തിലെ സൂറത്തിലെ ഒരു ഹോട്ടലിലാണ് എന്നാണ് സൂചന. അദ്ദേഹത്തോടൊപ്പം 20 ല്‍ അധികം MLA മാര്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. നിരവധി MLA മാര്‍ സര്‍ക്കാരുമായുള്ള സമ്പര്‍ക്കത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.
എന്നാല്‍, വിമത നേതാവ് ഏകനാഥ് ഷിൻഡെ സര്‍ക്കാരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ചതോടെ
മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാരിന്‍റെ ഭാവിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.
ആകെ 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങള്‍. സംസ്ഥാനം ഭരിയ്ക്കുന്ന മഹാ വികാസ് ആഘാഡിയ്ക്ക് 169 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ശിവസേന 56, കോണ്‍ഗ്രസ് 44, NCP 53, BSP 3, SP 2, മറ്റുള്ളവര്‍ 11 എന്നിങ്ങനെയാണ് കക്ഷിനില.
169 അംഗങ്ങളില്‍ 17 പേര്‍ ഏകനാഥ് ഷിൻഡെയ്ക്കൊപ്പമാണ് എന്നാണ് സൂചന, ഇതോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം 152 ആയി കുറഞ്ഞു. BJP യുടെ പക്കല്‍ നിലവില്‍ 113 അംഗങ്ങളാണ് ഉള്ളത്.
അതായത് നിലവില്‍ മഹാവികാസ് അഘാഡി സർക്കാരിന് യാതൊരു ഭീഷണിയുമില്ല. 17 എംഎൽഎമാർ പുറത്തായതിന് ശേഷവും അവർക്ക് 152. നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടാകും. 288 അംഗ നിയമസഭയിൽ ഭൂരിപക്ഷം 145 ആണ്. അതിനാല്‍, സംസ്ഥാനത്തെ മഹാ വികാസ് അഘാഡി സർക്കാറിന് ഒരു ഭീഷണിയും കാണുന്നില്ല.
ഏകനാഥ് ഷിൻഡെയുടെ അനുയായികളായ 17 എം.എൽ.എമാരും ബി.ജെ.പി.യുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് എം.എൽ.എമാരും സർക്കാരിൽ നിന്ന് വേർപിരിഞ്ഞാലും ഭീഷണിയുമില്ല. കാരണം ഈ എംഎൽഎമാർക്ക് ബിജെപിയെ പിന്തുണച്ച് അധികാരത്തിലെത്താനാകില്ല. കാരണം ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുകയും അവരുടെ നിയമസഭാ അംഗത്വം നഷ്ടമാവുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ 288 അംഗ നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം 271ഉം ഭൂരിപക്ഷം 136ഉം ആകും. ബിജെപിക്ക് സഖ്യകക്ഷികൾക്കൊപ്പം ആകെ 113 എംഎൽഎമാരാണുള്ളത്, മഹാ വികാസ് അഘാഡി സർക്കാരിന് അത്തരമൊരു സാഹചര്യത്തിൽ 152 എംഎൽഎമാരുണ്ടാകും.
ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം 38 എംഎൽഎമാർ ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപിയിൽ ചേർന്നാൽ മഹാ വികാസ് ആഘാ ഡി സര്‍ക്കാര്‍ വീഴും. അതിനുള്ള സാഹചര്യം നിലവിലില്ല എന്നതാണ് വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...