തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന് പൊലീസ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും എസ്പിയുടെ നേതൃത്വത്തിൽ ശ്രീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളാണ് പൊലീസ് കൂടുതലായും അന്വേഷിക്കുന്നത്. പല ഘട്ടങ്ങളിലായി ജോത്സ്യന് പണം നല്‍കിയെന്ന ശ്രീതുവിന്റെ പരാതിയിലാണ് ഇപ്പോള്‍ വിശദമായ അന്വേഷണം നടക്കുന്നത്. ശ്രീതുവിന്റെയും ജ്യോത്സ്യൻ ദേവീദാസന്റെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Read Also: കുഞ്ഞിനെ എന്തിന് കൊന്നു?വ്യക്തതയില്ലാതെ പോലീസ്
36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന ശ്രീതുവിന്റെ പരാതിയിൽ ജ്യോതിഷി ദേവീദാസനെ ചോദ്യം ചെയ്യും. ദേവീദാസന്‍റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. ഇയാളുടെ പക്കൽ നിന്ന് ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീതുവിന് ജ്യോത്സ്യന് കൊടുക്കാൻ ഇത്രയും വലിയ തുക എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യൻ ദേവീദാസൻ നിഷേധിച്ചിരുന്നു.
അതേസമയം പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.
Read Also: ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതിനാൽ, വിചിത്ര മൊഴി; ഹരികുമാർ റിമാൻഡിൽ
ഹരികുമാറിന്റെ മൊഴികൾ പൊലീസിനെ കുഴപ്പത്തിലാക്കുന്നുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്. ഒരു മൊഴി നൽകി മിനിറ്റുകൾക്കകം അത് മാറ്റി പറയുന്നത് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉൾവിളി ഉണ്ടായെന്നും അപ്പോൾ കുട്ടിയെ കിണറ്റിലേക്കിടുകയാണ് ചെയ്തതെന്നാണ് ഹരികുമാർ പറഞ്ഞത്.
സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്